ഒസാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് കമ്പനിയായ ട്രസ്റ്റ് റിങ്ങിന്റെതാണ് ഈ വ്യത്യസ്തമായ വാഗ്ദാനം. ജോലിസമയത്ത് ജീവനക്കാര്‍ക്ക് സൗജന്യ മദ്യം ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. താരതമ്യേന ചെറിയ കമ്പനിയാണ് ട്രസ്റ്റ് റിംഗ്. ടെക് മേഖലയിലെ വമ്പന്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങളും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്യുന്ന വേളയിലാണ് ഇത്തരമൊരു ആശയവുമായി ട്രസ്റ്റ് റിങ് രംഗത്തെത്തിയത്.
കമ്പനിയിലേക്ക് പുതിയ ആളുകളെ ആകര്‍ഷിക്കാനും നിലവിലെ ജീവനക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കി മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും ഈ നയത്തിലൂടെ സാധിക്കുമെന്നാണ് കമ്പനി സിഇഒയായ ടാകുയ സുഗിയുരയുടെ അഭിപ്രായം. അതേസമയം മദ്യപാനം ജോലിയുടെ നിലവാരത്തെ ബാധിക്കില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു. എന്നാല്‍ നൂതനമായ ആശയമാണിതെന്നാണ് ചിലരുടെ വാദം. ജീവനക്കാരില്‍ ഉത്സാഹം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് ചിലരുടെ അഭിപ്രായം.
advertisement
2,22,000 യെന്‍ (1.27 ലക്ഷം രൂപ) ആണ് കമ്പനിയിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന അടിസ്ഥാന ശമ്പളം. കമ്പനിയില്‍ അധികജോലി ചെയ്യുന്നവര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങളും നല്‍കിവരുന്നുണ്ട്. കമ്പനിയുടെ ഈ നൂതന തീരുമാനം ഫലമുണ്ടാക്കുമോ എന്ന കാര്യം കാത്തിരുന്ന് കാണാം.