"ജൂലായ് 17ന് ഞാൻ ഡൽഹിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തു. പരിപാടിയ്ക്കായി തയ്യാറെടുക്കുമ്പോൾ ഞാൻ ലെൻസ് ധരിച്ചു. എന്നാൽ അവ ധരിച്ചതിന് ശേഷം എൻ്റെ കണ്ണുകൾ വേദനിക്കാൻ തുടങ്ങി. വേദന കൂടി കാര്യം വഷളായപ്പോൾ ഒരു ഡോക്ടറെ സമീപിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ ആ പരിപാടിയി പങ്കെടുക്കാം എന്നു വാക്കു കൊടുത്തതിനാൽ ജോലിയുടെ പ്രതിബദ്ധത മൂലം ആ പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ പരിപാടിയിൽ സൺഗ്ലാസ് ധരിച്ചു, എന്നാൽ ക്രമേണ എനിക്കൊന്നും കാണാതായി," ജാസ്മിൻ പറഞ്ഞു.
advertisement
"പിന്നീട്, ഞങ്ങൾ ഒരു നേത്രരോഗവിദഗ്ദ്ധൻ്റെ അടുത്തെത്തി. അദ്ദേഹമാണ് എന്റെ കോർണിയയ്ക്ക് കേടുപാടുകൾ സംഭവിച്ച കാര്യം പറഞ്ഞത്. കണ്ണുകൾക്ക് ബാൻഡേജ് ഇട്ടു. അടുത്ത ദിവസം, ഞാൻ മുംബൈയിലെത്തി ഇവിടെ ചികിത്സ തുടർന്നു. എനിക്ക് വല്ലാത്ത വേദനയുണ്ട് കണ്ണിൽ. ഡോക്ടർമാർ പറയുന്നത് അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ ഞാൻ സുഖം പ്രാപിക്കണം എന്നാണ്. അതുവരെ, എനിക്ക് കണ്ണുകളെ നന്നായി പരിപാലിക്കേണ്ടതുണ്ട്, കാരണം എനിക്കൊന്നും കാണാൻ കഴിയുന്നില്ല. ഞാൻ ഉറങ്ങാൻ പോലും പാടുപെടുകയാണ്," ജാസ്മിൻ കൂട്ടിച്ചേർത്തു.