TRENDING:

'അർബുദ ബാധിതർക്കുള്ള ധനസഹായ പരിപാടിയിൽ പങ്കെടുക്കാൻ ഇന്നസെന്‍റ് കണക്ക് പറഞ്ഞ് കാശു വാങ്ങി': ജോസഫ് വാഴക്കൻ

Last Updated:

പരിപാടിയിൽ പങ്കെടുക്കാൻ 50000 രൂപ പി.എ മുഖേന ആവശ്യപ്പെട്ട ഇന്നസെന്‍റ് വണ്ടിക്കൂലിയായി 5000 രൂപ കൂടി നിർബന്ധിച്ച് പിടിച്ചു വാങ്ങിയെന്നും വാഴയ്ക്കൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാഹുൽ ഗാന്ധി ഉറങ്ങുകയും താങ്കൾ ഉണർന്നിരിക്കുകയും ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത ചാലക്കുടി എം.പി ഇന്നസെന്‍റിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. കാൻസർ രോഗ ബാധിതർക്കുള്ള ധനസഹായ പരിപാടിയിൽ പങ്കെടുക്കാനായി ഇന്നസെന്‍റ് കണക്ക് പറഞ്ഞ് കാശുവാങ്ങിയെന്നാണ് ജോസഫ് വാഴയ്ക്കൻ ആരോപിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ 50000 രൂപ പി.എ മുഖേന ആവശ്യപ്പെട്ട ഇന്നസെന്‍റ് വണ്ടിക്കൂലിയായി 5000 രൂപ കൂടി നിർബന്ധിച്ച് പിടിച്ചു വാങ്ങിയെന്നും വാഴയ്ക്കൻ ആരോപിക്കുന്നു. എം.എൽ.എ. കൂടിയായ ഒരു മുതിർന്ന ഇടത് നേതാവാണ് തന്നോട് ഈ കാര്യം പറഞ്ഞതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജോസഫ് വാഴയ്ക്കൻ പറയുന്നു.
advertisement

ജോസഫ് വാഴയ്ക്കന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

ചാലക്കുടിയിലെ ഇടത് പക്ഷ സ്ഥാനാർത്ഥിയോട്.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഉറങ്ങുകയും താങ്കൾ ഉണർന്നിരിക്കുകയും ചെയ്യുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് താങ്കൾ ചാലക്കുടിക്ക് വേണ്ടി ഉറങ്ങാതെ ഇരുന്നു എന്ന് പറയുകയുണ്ടായി.

ജനങ്ങളെ കബളിപ്പിക്കാൻ നിങ്ങൾക്ക് എങ്ങെനെ കഴിയുന്നു ?

നിങ്ങൾ തന്നെയല്ലേ, പാർലമെന്റിൽ പ്രത്യേകിച്ച് പണിയൊന്നുമില്ല, ആരെങ്കിലും ചാലക്കുടിയിൽ നിന്ന് പാർലമെന്റ് ഗ്യാലറിയിൽ വന്നിരുന്നാൽ പിന്നെ വെപ്രാളവും ടെൻഷനും ആയിരിക്കുമെന്ന് പറഞ്ഞത്.

advertisement

കഴിഞ്ഞ അഞ്ച് വർഷം നിങ്ങൾ ചാലക്കുടി മണ്ഡലത്തിന് വേണ്ടി യാതൊന്നും ചെയ്യാതെ ഇലക്ഷൻ അടുത്തപ്പോൾ മത്സരിക്കുന്നില്ല എന്ന് കരുതിയ ഇടത്ത്‌ നിന്ന് സിപിഎം നൽകിയ അവസരത്തിൽ വീണ്ടും വോട്ട് ചോദിക്കാൻ ഇറങ്ങുമ്പോൾ രാഹുൽ ഗാന്ധിയെ താരതമ്യം ചെയ്യുന്നത് താങ്കളുടെ സിനിമ ജീവിതം പോലെ കോമഡിയാണ്.

മത്സരിക്കാനില്ലെന്ന് പി.സി ജോർജ്; മതവിശ്വാസത്തെ അവഹേളിച്ചവരുടെ പരാജയം ഉറപ്പാക്കും

സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പാർലമെന്റിലെ പ്രകടനം താങ്കളുടെ പ്രകടനവുമായി താരതമ്യം ചെയ്യുന്ന പണി സോഷ്യൽ മീഡിയയിൽ നടക്കുന്നത് കൊണ്ട് നിങ്ങളുടെ കപട മൂല്യങ്ങൾ നിറഞ്ഞ ഒരു സംഭവം ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. ഇതൊരിക്കലും പറയണമെന്ന് കരുതിയതല്ല.

advertisement

ഇതെ കുറിച്ച് ഒരു ഇടത് എം എൽ എയോട് ട്രെയിൻ യാത്രക്കിടയിൽ പറഞ്ഞപ്പോൾ, ഇത് പോലുള്ള സിനിമാക്കാർ ഞങ്ങളുടെ പാർട്ടിയിൽ വന്ന് കയറിയിട്ടുണ്ട്, സമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ല, വാഴക്കൻ അവസരം കിട്ടുമ്പോൾ നാലാളുടെ മുൻപിൽ പറയണമെന്നാണ് ആ മുതിർന്ന ഇടത് നേതാവ് എന്നോട് പറഞ്ഞത്.

രാമപുരത്തെ നല്ലവരായ ഒരുകൂട്ടം ചെറുപ്പക്കാർ അവിടുത്തെ നിർധനരായ ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകുന്ന ഒരു പരിപാടി സംഘടിപ്പിച്ചത് ഓർക്കുന്നുണ്ടോ ?

എംപി എന്ന നിലയിലും, ക്യാൻസറിനെ അതിജീവിച്ച വ്യക്തി എന്ന നിലയിലും താങ്കളെ ക്ഷണിക്കാൻ വന്നപ്പോൾ പി എയെ കാണുവാൻ പറഞ്ഞത് മറന്നു പോയോ ?

advertisement

സാറിന്റെ റേറ്റ് അമ്പതിനായിരമാണെന്ന് പറഞ്ഞ പി എയോട് ഇതൊരു ക്യാൻസർ സഹായ പരിപാടിയാണെന്ന് കുട്ടികൾ പറഞ്ഞെങ്കിലും അമ്പത് രൂപയാണ് റേറ്റ് എന്ന് പി എ ആവർത്തിച്ചു.

ഇപ്പോൾ പണമില്ലെന്നും, ചെക്ക് തരാമെന്നും കുട്ടികൾ പറഞ്ഞപ്പോൾ സാർ ചെക്ക് വാങ്ങില്ല, കാഷ് ആയി വേണമെന്ന് പറഞ്ഞ പി എക്ക് അയ്യായിരം രൂപാ അന്ന് നല്കുകയും പരിപാടിയുടെ അന്ന് ബാക്കി തുക നൽകാമെന്നും കുട്ടികൾ പറഞ്ഞു.

തുടർന്ന് പരിപാടിക്കെത്തിയ താങ്കൾ പരിപാടി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് തുക പി എയെ ഏൽപ്പിക്കാൻ സംഘാടകരോട് പറഞ്ഞു. പി എയെ കണ്ട്‌ നാൽപ്പത്തി അയ്യായിരം രൂപാ കുട്ടികൾ കൈമാറിയപ്പോൾ താങ്കളുടെ പി എ പറഞ്ഞത് അമ്പതിനായിരം തികച്ചു വേണമെന്നാണ്.

advertisement

ആദ്യം അയ്യായിരം നല്കിയല്ലോ നാല്പത്തി അയ്യായിരം രൂപാ കൂടി നൽകിയാൽ പോരെ എന്ന് ആ കുട്ടികൾ ചോദിച്ചപ്പോൾ ആദ്യത്തെ അയ്യായിരം വണ്ടി വാടകയും അത് കൂടാതെയാണ് ഈ അയ്യായിരം എന്ന മറുപടിയാണ്‌ ലഭിച്ചത്. തുടർന്ന് അമ്പതിനായിരവും തികച്ചു വാങ്ങിയാണ് താങ്കൾ സ്ഥലം വിട്ടത്.

എംപി ബോർഡ് വച്ച വാഹനത്തിന്റെ ഇന്ധനം സർക്കാർ ആണ് നൽകുന്നത്. അതോടിക്കുന്ന ഡ്രൈവർക്ക് സർക്കാർ ശമ്പളമാണ്. പിന്നെ ഏത് ഇനത്തിലാണ് അയ്യായിരം രൂപാ വണ്ടികൂലിയായി വാങ്ങുന്നത് ?

സാമുഹ്യ പ്രതിബദ്ധതയുള്ള പരിപാടിയിലേക്ക് ജനപ്രധിനിധിയായ താങ്കളെ ( സിനിമ താരമെന്ന നിലക്കല്ല) ക്ഷണിച്ച കുട്ടികളോടാണ് താങ്കൾ അങ്ങനെ പെരുമാറിയത്.

നിങ്ങൾ സിനിമ അഭിനയിച്ചു പ്രതിഫലം ചോദിച്ചു വാങ്ങിയിരുന്നെങ്കിൽ ഞാൻ വിമർശിക്കുകയില്ലായിരുന്നു. താങ്കൾ മടങ്ങി കഴിഞ്ഞതിനു ശേഷം ആ നാട്ടുകാർ എന്നോട് ഈ കാര്യം പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി.

ക്യാൻസർ നാളുകളെ കുറിച്ച് പുസ്തകം എഴുതിയ താങ്കൾ ആ കുട്ടികൾ പരിപാടി നടത്തിയത് ഒരു നേരത്തെ മരുന്നിനു പോലും വകയില്ലാത്ത പാവപെട്ട ക്യാൻസർ രോഗികൾക്ക് ധനസഹായം നല്കാൻ ആണെന്നത് എന്ത് കൊണ്ട് ഓർത്തില്ല ?

അത്ര പോലും പൊതുസമൂഹത്തോടോ നിർധനരോടോ അനുകമ്പ കാണിക്കാത്ത താങ്കൾ കേവലം ഇലക്ഷൻ പ്രചാരണത്തിന് രാഹുൽ ഗാന്ധിയെ പോലെയൊരാളെ ആക്ഷേപിച്ചു ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ വലിയ അത്ഭുതം തോന്നുന്നില്ല.

മുണ്ട് ഉടുക്കാൻ പോലും പാർലമെന്റിൽ എഴുനേറ്റു നിൽക്കാത്ത താങ്കൾ രാജ്യത്തുടനീളം ഓടിനടന്നു സംഘപരിവാറിനെതിരെ പോരാടുന്ന, രാജ്യത്തെ വിഭജിക്കുന്ന, ഭരിച്ചു മുടിക്കുന്ന പ്രധാനമന്ത്രിക്ക് നേരെ വിരൽ ചൂണ്ടി രാജ്യത്തിന്‌ പറയാനുള്ളത് പറയുന്ന രാഹുൽ ഗാന്ധി ഒരു നിമിഷം മയങ്ങി പോയതിന്റെ ചിത്രം എടുത്തു സോഷ്യൽ മീഡിയയിൽ അദേഹത്തെ ഇകഴ്ത്തുന്നത് നല്ലതല്ല. മനുഷ്യനാണ്. താങ്കളെ പോലെ ലോട്ടറി അടിച്ചപോലെ പാർലമെന്റിൽ വന്നിരിക്കുന്നയാളല്ല രാഹുൽ. അദേഹത്തെ ഇകഴ്ത്തി സ്വയം ചെറുതാകരുത്.

ഇത് പോലെ നിലവാരമില്ലാത്ത പ്രചരണ രീതികൾ പിന്തുടർന്ന് പ്രിയ സുഹൃത്ത്‌ കൂടിയായ താങ്കൾ സ്വയം അപഹാസ്യനാകരുതെന്ന് കൂടി ഓർമിപ്പിക്കുന്നു...

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അർബുദ ബാധിതർക്കുള്ള ധനസഹായ പരിപാടിയിൽ പങ്കെടുക്കാൻ ഇന്നസെന്‍റ് കണക്ക് പറഞ്ഞ് കാശു വാങ്ങി': ജോസഫ് വാഴക്കൻ