മത്സരിക്കാനില്ലെന്ന് പി.സി ജോർജ്; മതവിശ്വാസത്തെ അവഹേളിച്ചവരുടെ പരാജയം ഉറപ്പാക്കും
Last Updated:
ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പി.സി ജോർജ്.
പൂഞ്ഞാർ: ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പി.സി ജോർജ്. പി.സി ജോർജിന്‍റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പത്തനംതിട്ട ഉൾപ്പെടെയുള്ള ഒരു പാർലമെന്‍റ് സീറ്റിലും മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. വാർത്താക്കുറിപ്പിലാണ് പി.സി ജോർജ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, മതവിശ്വാസങ്ങളെയും ആചാരനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കുവാനും അവഹേളിക്കുവാനും ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കുവാൻ ജനപക്ഷം പ്രവർത്തകർ രംഗത്ത് ഇറങ്ങേണ്ട സമയമായി എന്ന് നേതൃത്വം വിലയിരുത്തി.
ജനപക്ഷം പാർട്ടി ചെയർമാൻ പി.സി ജോർജ്, വൈസ് ചെയർമാൻ ഇ.കെ ഹസ്സൻ കുട്ടി, വൈസ് ചെയർമാൻ എസ്. ഭാസ്ക്കരപ്പിള്ള, ജനറൽ സെക്രട്ടറി കെ.കെ ചെറിയാൻ എന്നിവർ സംയുക്തമായി ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 20, 2019 4:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മത്സരിക്കാനില്ലെന്ന് പി.സി ജോർജ്; മതവിശ്വാസത്തെ അവഹേളിച്ചവരുടെ പരാജയം ഉറപ്പാക്കും








