TRENDING:

Joy Mathew | സ്വന്തം ഇറച്ചി പുറത്തിട്ട് പെൺകുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് വളർന്ന നവോത്ഥാനം : ജോയ് മാത്യു

Last Updated:

സവാദിന് സ്വീകരണം നൽകിയതിൽ അതിരൂക്ഷ ഭാഷയിൽ വിമർശനവുമായി ജോയ് മാത്യു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബസിനുള്ളിൽ വച്ച് യുവതിക്ക് മുൻപാകെ പാന്റിന്റെ സിപ് അഴിച്ച് അശ്ലീലം പ്രദർശിപ്പിച്ച സവാദിന് സ്വീകരണം നൽകിയ വിഷയം കേരളത്തിലെമ്പാടും കനത്ത പ്രതിഷേധത്തിന് വഴിവച്ചു.  സോഷ്യൽ മീഡിയ പോസ്റ്റ് വഴി പ്രതികരിച്ചവർക്ക് നേരെ മോശം ഭാഷയിൽ കമന്റ്‌ ചെയ്യുന്നവർ കുറവല്ല എന്ന കാര്യവും ശ്രദ്ധേയമാണ്. നടനും ചലച്ചിത്ര പ്രവർത്തകനുമായ ജോയ് മാത്യു രൂക്ഷമായ ഭാഷയിൽ തന്നെ വിഷയത്തോടുള്ള തന്റെ വിയോജിപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഓൾ കേരള മെൻസ് അസോസിയേഷൻ പ്രവര്‍ത്തകരാണ് സവാദിന് സ്വീകരണമൊരുക്കിയത്.
ജോയ് മാത്യു, സവാദ്
ജോയ് മാത്യു, സവാദ്
advertisement

Also read: ബസിലെ നഗ്നതാപ്രദർശന കേസിൽ ജാമ്യത്തിലറങ്ങിയ സവാദിന് പൂമാലയിട്ട് സ്വീകരണം

ജോയ് മാത്യുവിന്റെ വാക്കുകളിലേക്ക്:

‘പബ്ലിക് ബസിലിരുന്ന് പാന്റ്സിന്റെ സിബ്ബ് തുറന്ന് സ്വന്തം ഇറച്ചി പുറത്തിട്ട് അടുത്തിരിക്കുന്ന പെൺകുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നമ്മുടെ നവോഥാന സംസ്കാരം വളർന്നതിൽ നമ്മൾ അഭിമാനിക്കുക. വിപ്ലവകാരികളായ മഹിളാ സംഘടനകൾ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉള്ളതു കൂടാതെ ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങൾ നിരവധിയായ ലൊട്ടുലൊടുക്ക് സംഘടനകളിലും ഉള്ള ഈ നാട്ടിൽ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും കാണാനാകുന്നില്ല എന്നതിലും നമുക്കഭിമാനിക്കാം; പ്രത്യേകിച്ചും വനിതാ നവോഥാന മതിലുപണിത നാട്ടിൽ !

advertisement

അല്ലെങ്കിൽ ഭാരതീയ സദാചാരബോധങ്ങളുടെ അപ്പോസ്തലന്മാരായി കമിതാക്കളെ പൊതു ഇടങ്ങളിൽനിന്നും ചൂരൽപ്രയോഗം നടത്തി ഓടിക്കുന്ന നിരവധി കർമ്മ സേനകളുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിൽ! (ചിരിപ്പിക്കരുത്) രാഷ്ട്രീയ പാർട്ടികളിലെ പെൺ അടിമക്കൂട്ടങ്ങളെ നമുക്ക് വെറുതേവിടാം.

Also read: ‘ആര് മാലയിട്ട് സ്വീകരിച്ചാലും ബസിൽ അതിക്രമത്തിൽ പ്രതികരിച്ച പെൺകുട്ടിയോടൊപ്പം’; മന്ത്രി വി ശിവൻകുട്ടി

advertisement

എന്നാൽ ഉപയോഗ ശൂന്യമായ ഇറച്ചിക്കഷ്ണങ്ങൾ പോലുള്ള സാഹിത്യ സാംസ്കാരികനായികാ നായകന്മാർ ഉള്ള ഈ കേരളക്കരയിൽ

ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാൻ പോന്ന പെണ്മക്കളുള്ള തന്ത തള്ളമാർ വരെ ഈ നാട്ടിൽ ഇല്ലാ എന്നുള്ളതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത്!’

ചലച്ചിത്ര സംവിധായകൻ രാമസിംഹൻ, നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് തുടങ്ങിയവർ ഈ വിഷയത്തിൽ എതിർപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The entire state is simmering over the incident where exhibitionist Savad was honoured in full public view by a collective for men called All Kerala Men’s Association. Many known names in the cultural scenario have expressed remorse over the event. Now, filmmaker Joy Mathew marked a word of dissent in a Facebook post

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Joy Mathew | സ്വന്തം ഇറച്ചി പുറത്തിട്ട് പെൺകുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് വളർന്ന നവോത്ഥാനം : ജോയ് മാത്യു
Open in App
Home
Video
Impact Shorts
Web Stories