TRENDING:

മനസിലെ ഉണങ്ങാത്ത മുറിവ്; മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ​കെ എസ് ചിത്ര

Last Updated:

ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണ് ഉണ്ടായ അപകടത്തിലാണ് നന്ദന ലോകത്തോട് വിടപറഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളികളുടെ വാനമ്പാടിയാണ് കെ. എസ് ചിത്ര. ജീവിതത്തിൽ ഒരിക്കലെങ്കിലും കെ.എസ് ചിത്രയുടെ ​പാട്ട് കേൾക്കാത്ത മലയാളികൾ കാണില്ല.  ചിലപ്പോഴൊക്കെ ചിത്രയുടെ മുഖം കാണുമ്പോൾ മനസിൽ തെളിയുന്നത് താരത്തിന്റെ ജീവിതത്തിൽ നിന്നും വിടപറഞ്ഞ മകളെയാകും. കാരണം, ചിത്രയുടെ ജീവിതത്തിൽ മകളുടെ വേർപാടിലൂടെ ഉണ്ടായ ദുഃഖം അത്രത്തോളം വലുതാണ്.
News18
News18
advertisement

അകാലത്തില്‍ വിടപറഞ്ഞ ചിത്രയുടെ പ്രിയപുത്രി നന്ദനയുടെ പിറന്നാൾ ദിനമാണിന്ന്. നന്ദനയുടെ പിറന്നാൾ ദിനത്തിൽ സമൂഹമാദ്ധ്യമത്തിൽ ഹൃദയ സ്പർശിയായ കുറിപ്പ് വങ്കുവച്ചിരിക്കുകയാണ് ഗായിക. തന്റെ ജീവിതത്തിലെ മുറിവുകൾ ഇപ്പോഴും ഉണങ്ങാത്തതും വേദനാജനകവുമാണെന്നാണ് ചിത്ര കുറിപ്പിലൂടെ പറയുന്നത്.

'ഓരോ ജന്മത്തിനും ഓരോ ലക്ഷ്യമുണ്ടെന്നും അത് പൂർത്തിയാക്കി അനന്തമായ ലോകത്തേക്ക് പോകുമെന്നും ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. കൂടാതെ കാലം എല്ലാവിധ മുറിവുകളെയും ഉണക്കി രോഗശാന്തി നൽകുമെന്നും പറയാറുണ്ട്. എന്നാൽ അതിലൂടെ കടന്നു പോയ ആളുകൾക്ക് അത് സത്യമല്ലെന്ന് ബോധ്യമുണ്ട്. മുറിവുകൾ ഇപ്പോഴും ഉണങ്ങാത്തതും വേദനാജനകവുമാണ്... മിസ് യു നന്ദന.'- കെ എസ് ചിത്ര കുറിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിവാഹം കഴിഞ്ഞ പതിനഞ്ച് വർഷത്തിന് ശേഷം ചിത്രയുടെയും വിജയശങ്കറിന്റെയും ജീവിതത്തിലേക്കെത്തിയ കുരുന്നാണ് നന്ദന. ഡൗൺ സിൻഡ്രോമോടുകൂടിയായിരുന്നു കുട്ടി ജനിച്ചത്.  എട്ടു വയസ്സുള്ളപ്പോള്‍ ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണ് ഉണ്ടായ അപകടത്തിലാണ് നന്ദന ലോകത്തോട് വിടപറഞ്ഞത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മനസിലെ ഉണങ്ങാത്ത മുറിവ്; മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ​കെ എസ് ചിത്ര
Open in App
Home
Video
Impact Shorts
Web Stories