TRENDING:

ഒരു ഗുണ്ടയെ ബഹുമാനിക്കാൻ പഠിക്കടോ! ട്രോളുകളിൽ നിറഞ്ഞ് 'കാപ്പ'യിലെ ഗുണ്ട ബിനുവും കൊട്ട പ്രമീളയും

Last Updated:

ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ കൊട്ട പ്രമീളയും ഗുണ്ട ബിനുവും തമ്മിലുള്ള മാസ് കാണാൻ വെയിറ്റിംഗ് ആണെന്ന് വരെ സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയർന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷാജി കൈലാസ സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപത്രമായെത്തിയ ‘കാപ്പ’ ഓൺലൈന്‍ റിലീസ് ആയതോടെ സോഷ്യല്‍ മീഡയയില്‍ വലിയ ട്രോളുകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ചിത്രത്തിൻ‌റെ ക്ലൈമാക്സിനെ ആധാരമാക്കിയുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്. അപർണ ബാലമുരളി ചെയ്ത പ്രമീളയും അന്ന ബെൻ ചെയ്ത കഥാപാത്രവുമാണ് ട്രോളുകളാൽ നിറയുന്നത്.
advertisement

അപർണ ബാലമുരളി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഗുണ്ട ബിനു എന്ന കഥാപാത്രമാണ് ട്രോളുളിൽ നിറഞ്ഞിരിക്കുന്നത്. ഒരു സിനിമയുടെ ഹെവി ക്ലൈമാക്സ്‌ കണ്ടു ഇത്രയും ചിരിച്ചത് ആദ്യമാണെന്ന് വരെ സോഷ്യൽ മീഡിയയിൽ പരസ്യമായി അഭിപ്രായം പറഞ്ഞ് വരെ രംഗത്തെത്തിയവരുണ്ട്.

advertisement

ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിൽ കൊട്ട പ്രമീളയും ഗുണ്ട ബിനുവും തമ്മിലുള്ള മാസ് കാണാൻ വെയിറ്റിംഗ് ആണെന്ന വരെ ഫേസ്ബുക്കിൽ അഭിപ്രായം ഉയർന്നു. ഇനി ഗുണ്ട ലോകം അന്ന ബെന്നിന്റെ ഗുണ്ട ബിനു ഭരിക്കുമെന്ന് വരെ പരിഹാസങ്ങൾ നീളുന്നു. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം ഉയരുമ്പോഴും സോഷ്യൽ മീഡിയ ഗുണ്ട ബിനുവിനെ എയറിൽ കയറ്റിയിരിക്കുകയാണ്.

advertisement

ജി.ആർ. ഇന്ദുഗോപന്റെ നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങിയത്. ‘പടിഞ്ഞാറേ കൊല്ലം ചോരക്കാലം’ എന്ന നോവലിലെ ഒരധ്യായമാണ് ശംഖുമുഖി. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ പറയുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവായാണ് പൃഥ്വിരാജിന്റെ കൊട്ട മധു എത്തുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരു ഗുണ്ടയെ ബഹുമാനിക്കാൻ പഠിക്കടോ! ട്രോളുകളിൽ നിറഞ്ഞ് 'കാപ്പ'യിലെ ഗുണ്ട ബിനുവും കൊട്ട പ്രമീളയും
Open in App
Home
Video
Impact Shorts
Web Stories