മലയാള സിനിമയിൽ ഇതുവരെ നേരിട്ട് എത്തിയിട്ടില്ലെങ്കിലും, രുക്മിണി വസന്ത് ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. ഇതിന് കാരണം, താരത്തിൻ്റെ മൂന്നാമത്തെയും നാലാമത്തെയും ചിത്രങ്ങളായ 'സപ്ത സാഗരദാചെ എല്ലൊ' സൈഡ് എ, സൈഡ് ബി എന്നിവയാണ്. ഈ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ വലിയൊരു ആരാധകവൃന്ദത്തെ നേടാൻ രുക്മിണിക്ക് സാധിച്ചിട്ടുണ്ട്. 'കാന്താര: ചാപ്റ്റർ 1'ൻ്റെ വിജയത്തോടെ രുക്മിണിയുടെ കരിയർ ഗ്രാഫ് വീണ്ടും ഉയർന്നിരിക്കുകയാണ്.
കന്നഡ സിനിമയിൽ ശ്രദ്ധേയയായ നടി രുക്മിണി വസന്ത് വീരമൃത്യു വരിച്ച സൈനികൻ കേണൽ വസന്ത് വേണുഗോപാലിൻ്റെയും ഭരതനാട്യം നർത്തകിയും സാമൂഹിക പ്രവർത്തകയുമായ സുഭാഷിണി വസന്തിൻ്റെയും മൂത്ത മകളാണ്. കർണാടകയിൽ നിന്ന് ആദ്യമായി അശോക ചക്ര നേടിയ സൈനികനാണ് കേണൽ വസന്ത് വേണുഗോപാൽ. 2007-ൽ ജമ്മു കശ്മീരിലെ ഉറിയിൽ നടന്ന ഭീകരാക്രമണത്തിലാണ് അദ്ദേഹം വീരമൃത്യു വരിച്ചത്.
advertisement
2007-ൽ ജമ്മു കശ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിനിടെയാണ് കേണൽ വസന്ത് വേണുഗോപാൽ വീരമൃത്യു വരിച്ചത്. കേണൽ വസന്ത് വേണുഗോപാൽ കർണാടകയിൽ നിന്ന് ആദ്യമായി അശോക ചക്ര നേടിയ സൈനികനാണ്. അദ്ദേഹത്തിൻ്റെ ധീരത പലർക്കും പ്രചോദനമാണ്. പിതാവിൻ്റെ ത്യാഗത്തെക്കുറിച്ചും കുടുംബം ആ വേദനയെ മറികടന്നതിനെക്കുറിച്ചും നടി സംസാരിച്ചു.
"പിതാവിനെ നഷ്ടപ്പെടുന്ന സമയത്ത്, ജീവിതം തകർന്ന എൻ്റെ അമ്മയെ കണ്ടപ്പോൾ, അവരുടെ വേദന മനസ്സിലാക്കി അത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ എനിക്ക് തോന്നി. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച മഹത്തായ സ്ഥാനം നല്ല കാര്യങ്ങൾക്കായി പ്രചരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. സ്വന്തം വേദനയെ ഏറ്റെടുത്ത് അത് നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാനുള്ള ശക്തമായ ഒരു മാനുഷിക ചിന്ത അത് നൽകി."- രുക്മിണി ഓർത്തെടുത്തു
തുടർന്ന്, ഇവരുടെ കുടുംബം വീരരത്‌ന എന്ന പേരിൽ ഒരു ഫൗണ്ടേഷനും ആരംഭിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനാണ് 'വീരരത്‌ന ഫൗണ്ടേഷൻ' അരംഭിച്ചത്.
"നിങ്ങളുടെ മാത്രം വേദനയിൽ ഒതുങ്ങിക്കൂടാതെ, അതുപോലെ കഷ്ടപ്പെടുന്ന മറ്റുള്ളവരിലേക്ക് എത്തുന്നത് വളരെ നല്ല കാര്യമാണ്. അത് ഒരു സമൂഹബോധം വളർത്തുന്നു. രക്തസാക്ഷികളുടെ ഭാര്യമാർക്കും കുട്ടികൾക്കും വേണ്ടി മൂന്ന് ദിവസത്തെ വർക്ക്‌ഷോപ്പുകൾ ഫൗണ്ടേഷൻ നടത്തുന്നുണ്ട്. ഈ വർക്ക്‌ഷോപ്പുകൾ അവർക്ക് ഒരുമയുടെയും സമൂഹത്തിൻ്റെയും ബോധം നൽകുന്നു."- നടി കൂട്ടിച്ചേർത്തു.
അച്ഛൻ്റെ മരണശേഷം കുടുംബത്തോടൊപ്പം ജന്മനാടായ ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ രുക്മിണി, ബെംഗളൂരു ആർമി പബ്ലിക് സ്കൂൾ, എയർ ഫോഴ്സ് സ്കൂൾ, സെന്റർ ഫോർ ലേർണിംഗ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ പഠനത്തിന് ശേഷം അഭിനയ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ നടി തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബർ 8-ന് കോയമ്പത്തൂരിൽ നടന്ന ഒരു പരിപാടിയിലാണ് നടി അച്ഛനെ കുറിച്ച് സംസാരിച്ചത്.
ശിവകാർത്തികേയൻ അഭിനയിക്കുന്ന 'മധരാസി' എന്ന തമിഴ് സിനിമയിലാണ് രുക്മിണി നിലവിൽ അഭിനയിക്കുന്നത്. ഋഷഭ് ഷെട്ടിയുടെ 'കാന്താര: ചാപ്റ്റർ 1', യാഷിന്റെ 'ടോക്സിക്', ജൂനിയർ എൻടിആറിൻ്റെ 'ഡ്രാഗൺ' എന്നിവയാണ് താരത്തിൻ്റെ അടുത്ത ചിത്രങ്ങൾ.