അതിന് ശേഷം തന്റെ സ്വന്തം മകളെ പോലെ പശുവിനെ പരിചരിച്ചത് സകര്‍ണതു ആയിരുന്നു. ബേബി ഷവര്‍ ദിവസം സകര്‍ണതു പശുവിനെ പച്ച സാരിയുടുപ്പിച്ചിരുന്നു. വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ബേബി ഷവറിന്റെ ഭാഗമായി സകര്‍ണതു നടത്തിയത്. പൂക്കളും മറ്റും കൊണ്ട് സകര്‍ണതു വീട് അലങ്കരിച്ചു. ശേഷം പഴങ്ങളും മറ്റും ദേവിയ്ക്ക് കഴിക്കാനായി ഒരുക്കി.
advertisement
പിന്നീട് പരമ്പരാഗത രീതിയില്‍ ബേബി ഷവര്‍ നടത്തുകയും ചെയ്തു. അയല്‍വാസികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ചടങ്ങിനെത്തിയവര്‍ പശുവിനെ അനുഗ്രഹിക്കുകയും ചെയ്തു. സമാന സംഭവം മുമ്പും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കര്‍ണാടകയിലെ തന്നെ ജാമഖണ്ഡിയിലുള്ള ടീച്ചേഴ്‌സ് കോളനിയിലാണ് സംഭവം അരങ്ങേറിയത്. ശോഭ ജകതി എന്ന സ്ത്രീയാണ് തന്റെ വീട്ടില്‍ വളര്‍ത്തുന്ന പശുവിനായി ബേബി ഷവര്‍ സംഘടിപ്പിച്ചത്.
പശുവിനെ നോക്കാന്‍ തുടങ്ങിയത് മുതല്‍ തന്റെ കുടുംബത്തിന് നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളുവെന്നും ശോഭ പറഞ്ഞു. അതുകൊണ്ടാണ് പശുവിന്റെ ഗര്‍ഭവും ആഘോഷിക്കാന്‍ ശോഭ തീരുമാനിച്ചത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാന്‍ ക്ഷണക്കത്തുകളും ശോഭ അച്ചടിച്ചിരുന്നു. പരമ്പരാഗത രീതിയിലുള്ള എല്ലാ ചടങ്ങുകളും നടത്തിക്കൊണ്ടാണ് ശോഭ തന്റെ പശുവിന്റെ ബേബി ഷവര്‍ നടത്തിയത്.