സമാന സ്വഭാവമുള്ള കണങ്ങളും പരസ്പരം ആകര്‍ഷിക്കും; പുതിയ കണ്ടെത്തലുമായി ഓക്‌സ്‌ഫോഡ് സര്‍വകലാശാലാ പഠനം

Last Updated:

കൊളംബസ് നിയമത്തിനും ഇലക്ട്രോമാഗ്നറ്റിക് സിദ്ധാന്തത്തിനും വിരുദ്ധമായൊരു കണ്ടെത്തല്‍

കാലാകാലങ്ങളായി വിശ്വസിച്ചുവന്നിരുന്ന കൊളംബസ് നിയമത്തിനും ഇലക്ട്രോമാഗ്നറ്റിക് സിദ്ധാന്തത്തിനും വിരുദ്ധമായൊരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. വെള്ളം, മദ്യം പോലുള്ള ലായനികളില്‍ (Solution) ഒരേ സ്വഭാവമുള്ള കണങ്ങള്‍ പരസ്പരം ആകര്‍ഷിക്കുമെന്നാണ് അവരുടെ കണ്ടെത്തല്‍. ലായനിയിലെ സമാന ചാര്‍ജുള്ള കണങ്ങള്‍ ഒരു നിശ്ചിത അകലത്തില്‍ ആകര്‍ഷിക്കപ്പെടുമെന്ന് ഗവേഷണത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ലായകത്തിന്റെ (Solvent) സ്വഭാവമനുസരിച്ച് അവയുടെ ഫലം വ്യത്യാസപ്പെടുമെന്നും ഗവേഷണത്തില്‍ കൂട്ടിച്ചേര്‍ത്തു. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
വെള്ളത്തില്‍ നെഗറ്റീവ് ചാര്‍ജുള്ള കണങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ഷഡ്ബുജാകൃതി(എട്ട് വശങ്ങള്‍ ഉള്ള രൂപം-hexagonal)യിലുള്ള ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതായി അവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. എന്നാല്‍, പോസിറ്റീവ് ചാര്‍ജുള്ള കണങ്ങള്‍ പരസ്പരം അകലുന്നതായും അവര്‍ മനസ്സിലാക്കി. എന്നാല്‍, മദ്യത്തിലാകട്ടെ പോസിറ്റീവ് ചാര്‍ജുകള്‍ പരസ്പരം ആകര്‍ഷിക്കപ്പെടുകയും നെഗറ്റീവ് ചാര്‍ജുകള്‍ പരസ്പരം വികര്‍ഷിക്കപ്പെടുകയും ചെയ്യുന്നതായും ഗവേഷകർ കണ്ടെത്തി. നേച്ചര്‍ നാനോടെക്‌നോളജി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ബ്രൈറ്റ് ഫീല്‍ഡ് മൈക്രോസ്‌കോപ്പി ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.
advertisement
വെള്ളത്തിനുള്ളില്‍ നെഗറ്റീവ് ചാര്‍ജുള്ള സിലിക്ക മൈക്രോ കണങ്ങള്‍ക്കിടയില്‍ ഷഡ്ബുജാകൃതിയിലുള്ള ക്ലസ്റ്ററുകള്‍ രൂപം കൊണ്ടതായി ഗവേഷകർ കണ്ടെത്തി. എന്നാല്‍, പോസിറ്റീവ് ചാര്‍ജുള്ള കണങ്ങള്‍ വെള്ളത്തില്‍ ഇത്തരം ഗുണങ്ങള്‍ കാണിക്കുന്നില്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞു. ലായിനിയുടെ പിഎച്ച് നിലയെ ആശ്രയിച്ച് ഇതില്‍ മാറ്റമുണ്ടാകും. വെള്ളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യത്യസ്തമായ സ്വഭാവം കാണിക്കുന്ന എഥനോള്‍ പോലുള്ള ലായകങ്ങളില്‍ പോസിറ്റീവ് ചാര്‍ജുള്ള അമിനേറ്റഡ് സിലിക്ക കണങ്ങള്‍ ഷഡ്ഭുജാകൃതിയിലുള്ള ക്ലസ്റ്ററുകള്‍ ഉണ്ടാക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍, നെഗറ്റീവ് ചാര്‍ജുള്ള സിലിക്ക കണങ്ങള്‍ അത്തരമൊരു ആകൃതി രൂപപ്പെടുത്തുന്നില്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞു.
advertisement
സര്‍വകലാശാലയിലെ കെമിസിട്രി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മാധവി കൃഷ്ണനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നതായി അവര്‍ അറിയിച്ചു. ആയിരം തവണ കണ്ടിട്ട് പോലും ഈ കണങ്ങള്‍ പരസ്പരം ആകര്‍ഷിക്കുന്നത് കാണുമ്പോള്‍ ഏറെ കൗതുകം തോന്നുന്നായി പഠനത്തില്‍ പങ്കെടുത്ത സിദ വാങ് പറഞ്ഞു. ലായനികളിലെ കണികകളുടെ സ്വഭാവം മനസ്സിലാക്കുന്നതിനും നാനോടെക്‌നോളജിയിലും മെറ്റീരിയല്‍ സയന്‍സിലും ഗവേഷണത്തിന് പുതിയ വഴികള്‍ തുറക്കുന്നതിലും ഈ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സമാന സ്വഭാവമുള്ള കണങ്ങളും പരസ്പരം ആകര്‍ഷിക്കും; പുതിയ കണ്ടെത്തലുമായി ഓക്‌സ്‌ഫോഡ് സര്‍വകലാശാലാ പഠനം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement