TRENDING:

കയ്യെത്തും ദൂരത്തിൽ സേന; കേരളാ പോലീസ് സിഗ്നേച്ചർ ഫിലിം

Last Updated:

പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എസ് രമേശൻ നായരും ചേർന്നാണ് പൊലീസ് ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൊലീസ് സേനയിലെ ഓരോ അംഗത്തിനും ആത്മാഭിമാനം വളര്‍ത്തുന്ന രീതിയില്‍ കേരള പൊലീസിന്റെ സിഗ്നേച്ചര്‍ ഫിലിം.
advertisement

സേനയുടെ ധാര്‍മ്മികതയും അന്തസത്തയും പൂര്‍ണമായും ഉള്‍ക്കൊണ്ടതാണ് സിഗ്നേച്ചര്‍ ഫിലിമെന്നാണ് പൊലീസിന്റെ തന്നെ വിശദീകരണം. പൊലീസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളിലും ഇനിമുതല്‍ പൊലീസ് ചലച്ചിത്രവും ഗാനവും ഉപയോഗിക്കും.

കേരള പൊലീസിനായി തയ്യാറാക്കിയ സിഗ്‌നേച്ചര്‍ ഫിലിമിന്റെയും ഔദ്യോഗിക പൊലീസ് ഗാനത്തിന്റെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനും പത്‌നി കമല വിജയനും ചേര്‍ന്ന് പെരുമ്പറകൊട്ടി നിര്‍വഹിച്ചു. വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

advertisement

പ്രശസ്ത സംവിധായകൻ ദീപു കരുണാകരനാണ് ഗാനത്തിന്റെ സംവിധായകൻ. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എസ് രമേശൻ നായരും ചേർന്നാണ് പൊലീസ് ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. മനു രമേശനാണ് ഈണം നൽകിയത്.

also read:വരൂ, തിരുവനന്തപുരം കാണാം; വാഹനം ഡിറ്റിപിസി നല്‍കും

'പാടാമീ നാടിൻ കാവൽ സംഗീതം' എന്നു തുടങ്ങുന്ന ഗാനത്തിൽ പൊലീസുകാർ തന്നെയാണ് അണിനിരക്കുന്നത്. പൊലീസ് സേനയുടെ ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള വിഭാഗങ്ങളെയും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്. അതോടൊപ്പം തന്നെ ചില വിമർശനങ്ങളും ഉണ്ട്. വാളയാർ കേസ് ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ ഉയർന്നിട്ടുള്ളത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കയ്യെത്തും ദൂരത്തിൽ സേന; കേരളാ പോലീസ് സിഗ്നേച്ചർ ഫിലിം