വരൂ, തിരുവനന്തപുരം കാണാം; വാഹനം ഡിറ്റിപിസി നല്‍കും

തിരുവനന്തപുരത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേണ്ടി ഏകദിന ടൂര്‍പാക്കേജ്

news18-malayalam
Updated: November 1, 2019, 7:28 PM IST
വരൂ, തിരുവനന്തപുരം കാണാം; വാഹനം ഡിറ്റിപിസി നല്‍കും
ഫ്ലാഗ് ഓഫ് ചടങ്ങ്
  • Share this:
തിരുവനന്തപുരത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേണ്ടി ഏകദിന ടൂര്‍പാക്കേജ് ഒരുക്കി ഡിറ്റിപിസി. പ്രധാന കേന്ദ്രങ്ങളിലേയ്ക്ക് നാല് ടൂര്‍ പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ പാക്കേജുകളും രാവിലെ തുടങ്ങി രാത്രി അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 26 പേര്‍ക്ക് ഇരിക്കാവുന്ന എസി ബസിലാണ് യാത്ര. യാത്രയ്ക്ക് ഡിറ്റിപിസി ഓഫീസുമായി രാവിലെ 8 മണിയ്ക്ക് ബന്ധപ്പെടണം. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഗ്രൂപ്പിനാണെങ്കില്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് താമസിക്കുന്ന സ്ഥലത്തു നിന്ന് സ്വീകരിച്ച് തിരികെ വൈകീട്ട് അതേ സ്ഥലത്ത് തിരികെ കൊണ്ടാക്കും.

പാക്കേജുകൾ ചുവടെ:

1. അനന്തപുരി ദര്‍ശന്‍

നഗരത്തിലെ പ്രധാന കേന്ദ്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള പാക്കേജ്
രാവിലെ 9 ന്- ഡിറ്റിപിസി
9.10 ന്- പ്രഭാതഭക്ഷണം
9.30 - കുതിരമാളിക
11- വാക്‌സ് മ്യൂസിയം
12- പത്മനാഭക്ഷേത്രം
1- ഉച്ചഭക്ഷണം
1.30 - മ്യൂസിയം, ആര്‍ട്ട് ഗാലറി
3- പ്ലാനറ്റോറിയം
4.45- വേളി
5.30- കോവളം

ടിക്കറ്റ് - 500 രൂപ
(ഭക്ഷണം പാക്കേജിന്റെ ഭാഗമല്ല)

2. നെയ്യാര്‍- എലിഫന്റ് സഫാരി

കോട്ടൂര്‍ എലിഫന്റ് പാര്‍ക്ക്
നെയ്യാര്‍ഡാം
ടിക്കറ്റ് - 750 രൂപ
ഭക്ഷണം ഉള്‍പെടെയാണ് പാക്കേജ്

3. പൊന്‍മുടി- മീന്‍മുട്ടി ഫോറസ്റ്റ് ട്രെയല്‍

കല്ലാര്‍
മീന്‍മുട്ടി
ടിപ്ലാന്റേഷന്‍
പൊന്‍മുടി
പേപ്പാറ

ടിക്കറ്റ്- 1200 രൂപ
ഭക്ഷണം ഉള്‍പ്പെടെയാണ് പാക്കേജ്

4. ത്രിവേണി സംഗമം

പത്മനാഭപുരം കൊട്ടാരം
കന്യാകുമാരി

ടിക്കറ്റ് നിരക്ക് - 1200 രൂപ
ഭക്ഷണം ഉള്‍പ്പെടെയാണ് പാക്കേജ്

മുന്‍കൂട്ടി ബുക്കിംഗ് ഇല്ലാത്ത സാഹചര്യങ്ങളില്‍ സഞ്ചാരികളുടെ താല്‍പര്യപ്രകാരം റൂട്ടുകള്‍ മാറ്റി നല്‍കാനും, ദൂര്‍ഘദൂര യാത്രകള്‍ക്ക് ബസ് വാടകയ്ക്ക് നല്‍കാനും ആലോചനയുണ്ട്. ശബരിമല ഉള്‍പ്പെടുത്തി തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പ്രത്യാക പാക്കേജുകളും ആലോചനയുണ്ട്.

First published: November 1, 2019, 7:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading