‘ഇടതു വശത്തെ വൃക്ക വിൽപനക്ക്. വീട്ടുടമകൾ ആവശ്യപ്പെടുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകാൻ പണം വേണം’, എന്നാണ് പോസ്റ്ററിൽ കുറിച്ചിരുന്നത്. താൻ ബംഗളൂരുവിലെ ഇന്ദിരാനഗറിൽ വാടകയ്ക്ക് വീട് തേടുകയാണെന്നും ഇത് വെറുമൊരു തമാശ മാത്രമാണെന്നും പോസ്റ്ററിനു താഴെ എഴുതിയിട്ടുണ്ട്. തന്റെ പ്രൊഫൈൽ ആക്സസ് ചെയ്യാനുള്ള ക്യുആർ കോഡും ഒപ്പം ചേർത്തിരുന്നു.
advertisement
രമ്യഖ് പങ്കുവെച്ച ട്വീറ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പലരും ഇത് റീട്വീറ്റ് ചെയ്തു. ചിത്രത്തിന് താഴെ പലരും തങ്ങളുടെ അഭിപ്രായങ്ങളും കമന്റുകളും പങ്കുവെച്ചു. ‘വലതു വശത്തെ വൃക്കയാണ് വിൽപനക്ക് വെക്കേണ്ടിയിരുന്നത്. ഇടതു വശത്തെ വൃക്കയ്ക്ക് ഇന്ത്യയിൽ അത്ര ഡിമാൻഡില്ല’ എന്നാണ് ഒരാൾ തമാശയായി കുറിച്ചത്. ‘ഞാൻ ഈ ട്വീറ്റ് സേവ് ചെയ്യുന്നു. എനിക്കിത് ഭാവിയിൽ ആവശ്യമുണ്ട്’, എന്ന് മറ്റൊരാൾ കുറിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പഠനത്തിനും ജോലിക്കുമായി നിരവധി പേർ ആശ്രയിക്കുന്ന നഗരമാണ് ബെംഗളൂരു. നഗരത്തിലെ ഉയർന്ന വാടകയെക്കുറിച്ചും സെക്യൂരിറ്റി ഡെപ്പോസിനെക്കുറിച്ചും ഇതോടെ ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. സമാനമായ അനുഭവങ്ങൾ ട്വീറ്റിനു താഴെ പലരും കമന്റ് ചെയ്യുന്നുണ്ട്.