ഇപ്പോഴിതാ യൂട്യൂബിന്റെ അൻപത് മില്യൺ(5.35 കോടി സബ്സ്ക്രൈബേഴ്സ്) എന്ന ചരിത്രനേട്ടം കരസ്ഥമാക്കിയിരിക്കുവാണ് ഈ കുടുംബം. യുട്യൂബിന്റെ അധികാരികൾ ആണ് ഡൽഹിയിൽ വെച്ചു നടന്ന ചടങ്ങിൽ ഏറ്റവും കൂടുതൽ വില മതിപ്പുള്ള രണ്ടാമത്തെ യുട്യൂബ് പ്ലേ ബട്ടൻ ഇവർക്ക് സമ്മാനിച്ചത്. ഈ സന്തോഷം ബിജു തന്റെ ചാനലിലൂടെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങനെ ഒരു പ്ലേ ബട്ടൻ ലഭിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഒരു മില്യൺ സബ്സ്ക്രൈബേഴ്സിനെ നേടിയ യുട്യൂബ് ചാനലും ഇവരുടേതാണ്.
advertisement
ഇത് ഞങ്ങളുടെ മാത്രം വിജയമല്ലെന്നും നമ്മൾ എല്ലാവരുടെയും വിജയമാണെന്നും ബിജു പറഞ്ഞു. ഞങ്ങളുടെ കുഞ്ഞ് കുഞ്ഞ് വീഡിയോകൾക്ക് എല്ലാ പിന്തുണയും നൽകി തങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും ഈ അവാർഡ് സമർപ്പിക്കുകയാണ്. തനിക്ക് ഇംഗ്ലീഷ് ഒന്നും അറിയില്ല. ഇത്ര വലിയ ഉയരത്തിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും ബിജു സബ്സ്ക്രൈബേഴ്നിനോട് പറഞ്ഞു. ബിജുവിന്റെ ഈ ചരിത്ര നേട്ടത്തിൽ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. എത്ര ഉയരത്തിലെത്തിയാലും അതിന്റെ അഹങ്കാരം കാണിക്കാത്തവരാണ് ബിജുവും കുടുംബവുമെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.