പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നാണ് അദ്ദേഹം 5000 രൂപ വായ്പയെടുത്തത്. അത് തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഫിയറ്റ് കാര്‍ വാങ്ങാനായിരുന്നു ഈ വായ്പയെടുത്തത്. ആ കാറിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. പുതിയ ഫിയറ്റ് കാറിന് 12000 രൂപയോളമായിരുന്നു അന്നത്തെ വില. ഇതേത്തുടര്‍ന്നാണ് അദ്ദേഹം ലോണെടുക്കാന്‍ തീരുമാനിച്ചത്. വായ്പയ്ക്ക് അപേക്ഷിച്ച അന്ന് തന്നെ അദ്ദേഹത്തിന് വായ്പാതുക ലഭിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയായശേഷവും അദ്ദേഹത്തിന് സ്വന്തമായി ഒരു കാറില്ലായിരുന്നു. കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കാറിന് എത്ര രൂപ വിലവരുമെന്ന് അന്വേഷിച്ച് അറിയാന്‍ അദ്ദേഹം തന്റെ സെക്രട്ടറിയെ നിയോഗിച്ചു. അതേസമയം അപേക്ഷ നല്‍കിയയുടനെ വായ്പ പാസാക്കിയ ബാങ്ക് ഓഫീസറെയും ശാസ്ത്രി വിളിച്ചിരുന്നു. ഈ സമീപനം എല്ലാ അപേക്ഷകരോടും കാണിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്നാണ് ശാസ്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ശാസ്ത്രിയുടെ മകനാണ് ഇക്കാര്യം മുമ്പ് പറഞ്ഞത്.
1904 ഒക്‌ടോബര്‍ 2നാണ് ശാസ്ത്രി ജനിച്ചത്. ഇന്നത്തെ ഉത്തര്‍പ്രദേശിലെ മുഗള്‍സരായില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം രാജ്യത്തിന് സമ്മാനിച്ച പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം. അതേസമയം താഷ്‌കെന്റില്‍ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന് മരണശേഷം കുടുംബത്തിന് ലഭിച്ച പെന്‍ഷന്‍ തുകയുപയോഗിച്ച് ഭാര്യ വായ്പ മുഴുവനും അടച്ചുതീര്‍ക്കുകയായിരുന്നു.