ഈ സാഹചര്യത്തില്‍, പ്രാചീന കാലം മുതല്‍ ഇന്ത്യക്ക് ഉണ്ടായിരുന്ന വിവിധ പേരുകള്‍ ഏതൊക്കെയെന്ന് നോക്കാം. അടുത്തിടെ, ഇന്ത്യയുടെ ഒമ്പത് വ്യത്യസ്ത പേരുകൾ പരാമര്‍ശിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. വീഡിയോ പ്രകാരം, രാജ്യം ഇതുവരെ ഒമ്പത് പേരുകളിലാണ് അറിയപ്പെട്ടിരുന്നതെന്നാണ് പറയുന്നത്. പുരാതന കാലം മുതല്‍, ഇന്ത്യയെ ജംബുദ്വീപ്, ഭരതഖണ്ഡ്, ഹിംവര്‍ഷ്, അജ്നാഭവര്‍ഷ്, ഭരവര്‍ഷം, ആര്യവര്‍ത്ത്, ഹിന്ദ്, ഹിന്ദുസ്ഥാന്‍, എന്നിങ്ങനെയാണ് പരാമര്‍ശിച്ചിരുന്നത് എന്നാണ് വീഡിയോയിൽ പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഇതുവരെ 14 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.
advertisement
വീഡിയോ കണ്ട ചിലര്‍ രാജ്യത്തിന്റെ മറ്റ് ചില പേരുകളും ചൂണ്ടിക്കാണിച്ചു. ഇന്ത്യക്ക് 9 പേരുകളല്ല മറിച്ച് 10 വ്യത്യസ്ത പേരുകള്‍ ഉണ്ട്, പത്താമത്തെ പേര് സ്വര്‍ണ്ണപക്ഷി (സോനേ കി ചിഡിയ) എന്നാണ് എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. ഇന്ത്യയ്ക്ക് നിരവധി പേരുകളുണ്ടെന്ന് ഞാന്‍ ഇന്നാണ് മനസ്സിലാക്കിയെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ഹിന്ദ്, ഹിന്ദുസ്ഥാന്‍, ഇന്ത്യ തുടങ്ങിയ പേരുകളുടെ ഉത്ഭവം സിന്ധു നദിയില്‍ നിന്നാണെന്നാണ് അറിയപ്പെടുന്നത്. ഭാരതം എന്ന വാക്ക് രാമായണത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതെന്നാണ് പറയുന്നത്.
ദശരഥന്റെ പുത്രന്മാരില്‍ ഒരാളും ശ്രീരാമന്റെ സഹോദരനുമായ ഭരതന്റെ പേരില്‍ നിന്നാണ് ഇത് ഉത്ഭവിച്ചതെന്നാണ് പറയുന്നത്. തന്റെ ഭാര്യ സീതയോടും ഇളയ അനുജന്‍ ലക്ഷ്മണനോടും ഒപ്പം രാമന്‍ വനവാസത്തിന് പോയതോടെ അയോധ്യ രാജ്യം ഭരിക്കാനുള്ള ഉത്തരവാദിത്തം ഭരതനെ ഏല്‍പ്പിക്കുകയായിരുന്നു. കൂടാതെ ഭാരതം എന്ന പേര് ദുഷ്യന്തന്റെയും ശകുന്തളയുടെയും മകന്‍ ഭരതന്റെ പേരില്‍ നിന്നാണ് ഉത്ഭവിച്ചതെന്നും ചില ഐതിഹ്യങ്ങളുണ്ട്. ഇതുകൂടാതെ നാട്യശാസ്ത്രത്തില്‍ ഭരതമുനി, രാജര്‍ഷി ഭാരത് തുടങ്ങിയ പദങ്ങളും ഉപയോഗിച്ചിരുന്നു. മറ്റൊരു രസകരമായ വസ്തുത, ഗ്രീക്ക് എഴുത്തുകാരന്‍ മെഗസ്തനീസ്, മൗര്യ ഇന്ത്യയെക്കുറിച്ചുള്ള ഒരു വിവരണത്തില്‍ ഇന്ത്യയെ ഇന്‍ഡിക്ക എന്നാണ് പരാമര്‍ശിച്ചത്.