TRENDING:

'പൊളി ശരത്തേ, ട്രാക്ക് മാറ്റ്'; വൈറലായി കൊല്ലം കളക്ടറുടെ ഓണം സ്പെഷ്യല്‍ ഡാന്‍സ്

Last Updated:

ഓണപ്പാട്ടിനും പിന്നീട് ട്രാക്ക് മാറ്റി സിനിമാറ്റിക് സ്റ്റെപ്പുമായും തകർപ്പൻ പ്രകടനമാണ് കളക്ടർ കാഴ്ച്ചവെച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: കളക്ട്രേറ്റിലെ ഓണാഘോഷം കളറാക്കി ജില്ലാ കളക്ടർ അഫ്സനാ പർവീൺ. കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ കൊല്ലം കളക്ടർ അഫ്സനാ പർവീണിന‍്റെ ഡാൻസ് വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓണപ്പാട്ടിനും പിന്നീട് ട്രാക്ക് മാറ്റി സിനിമാറ്റിക് സ്റ്റെപ്പുമായും തകർപ്പൻ പ്രകടനം കാഴ്ച വെച്ച കളക്ടറെ സഹപ്രവർത്തകർ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം.
കൊല്ലം കളക്ടർ അഫ്സനാ പർവീൺ
കൊല്ലം കളക്ടർ അഫ്സനാ പർവീൺ
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആദ്യം ഓണപ്പാട്ടിന് ചുവട് വെച്ച കളക്ടർ പിന്നീട് ട്രാക്ക് മാറ്റി സിനിമാറ്റിക് ഡാൻസുമായി രംഗത്തെത്തി. സെറ്റ് സാരിയും കൂളിം ഗ്ലാസും ധരിച്ചുള്ള കള്കടറുടെ ഡാൻസിന് വൻ സ്വീകരണമാണ് ലഭിച്ചത്. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. 2021ൽ ആണ് അഫ്‌സാന പർവീൺ ഐഎഎസ്‌ കൊല്ലം ജില്ലാ കളക്ടറായി ചുമതലയേറ്റത്.   2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ അഫ്‌സാന ബിഹാറിലെ മുസാഫിര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയാണ് സ്വദേശം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പൊളി ശരത്തേ, ട്രാക്ക് മാറ്റ്'; വൈറലായി കൊല്ലം കളക്ടറുടെ ഓണം സ്പെഷ്യല്‍ ഡാന്‍സ്
Open in App
Home
Video
Impact Shorts
Web Stories