തനിക്ക് മകളെ സ്പർശിക്കാനോ കേൾക്കാനോ കഴിയില്ലെന്നും എന്നാൽ, തന്റെ ഹൃദയത്തിൽ മകൾ ജീവിച്ചിരിക്കുന്നുവെന്നുമാണ് ചിത്ര കുറിച്ചത്. നന്ദനയെ നഷ്ടപ്പെട്ടതിന്റെ വേദന പറഞ്ഞുകൊണ്ടാണ് ചിത്ര കുറിപ്പ് പങ്കുവച്ചത്.
'എനിക്ക് നിന്നെ തൊടാൻ കഴിയില്ല, നിന്നെ കേൾക്കാൻ കഴിയില്ല, നിന്നെ കാണാൻ കഴിയില്ല, പക്ഷേ നീ എന്റെ ഹൃദയത്തിൽ ജീവിച്ചിരിക്കുന്നതിനാൽ എനിക്ക് എപ്പോഴും നിന്റെ സാന്നിധ്യം അനുഭവിക്കാൻ കഴിയും. എന്റെ,സ്നേഹമേ, നമ്മൾ ഒരു ദിവസം വീണ്ടും കണ്ടുമുട്ടും! നിന്നെ നഷ്ടപ്പെടുന്നതിന്റെ വേദന അളവറ്റതാണ്. ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം നീയാണെന്ന് എനിക്കറിയാം. സൃഷ്ടാവിന്റെ ലോകത്ത് നീ സുഖമായിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു.'- കെ എസ്.ചിത്ര കുറിച്ചു.
advertisement
വിവാഹം കഴിഞ്ഞ് പതിനഞ്ച് വർഷത്തിന് ശേഷം ചിത്രയുടെയും വിജയശങ്കറിന്റെയും ജീവിതത്തിലേക്കെത്തിയ കുരുന്നാണ് നന്ദന. ഡൗൺ സിൻഡ്രോമോടുകൂടിയായിരുന്നു കുട്ടി ജനിച്ചത്. എട്ടു വയസ്സുള്ളപ്പോള്‍ ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണ് ഉണ്ടായ അപകടത്തിലാണ് നന്ദന ലോകത്തോട് വിടപറഞ്ഞത്.