'നമ്മൾ എന്തു ചെയ്താലും അതിനെ മോശമായി മാത്രം പറയുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. അത്തരക്കാരെ താൻ ശ്രദ്ധിക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനഃസാക്ഷിയെയും മാത്രം ഓർത്താൽ മതി. ഈ പറയുന്ന ആളുകളോ എതിർത്ത് പറയുന്നവരും മോശം പറയുന്നവരുമൊക്കെ എന്താണ് ചെയ്തത് എന്നു മാത്രം ഓർക്കുക.
ഞാൻ ചെയ്ത കാര്യങ്ങളിൽ എനിക്ക് ആത്മസംതൃപ്തിയുണ്ട്. എത്രയോ ആളുകളാണ് എന്നെ കണ്ടിട്ട് സന്തോഷം പങ്കുവച്ചിട്ടുള്ളത്. ഈ പെർഫ്യൂമിന്റെ കാര്യം പറയുകയാണെങ്കിൽ, ഒരിക്കൽ ഒരു ചേച്ചി അവരുടെ അച്ഛനെ കുറിച്ചുള്ള ഓർമകൾ എന്നോടു പറഞ്ഞിരുന്നു. അച്ഛന്റെ ഓർമയ്ക്കായി ഒരു തോർത്ത് മാത്രമായിരുന്നു ആ ചേച്ചിയുടെ കയ്യിൽ ഉണ്ടായിരുന്നത്. ആ തോർത്തുമായി അവർ യൂസഫ് ഭായിയുടെ അടുത്തേക്ക് പോകുകയാണെന്നു പറഞ്ഞു.
advertisement
യൂസഫ് ഭായി എന്നൊരാളെക്കുറിച്ച് എന്നോട് പറഞ്ഞത് രേണുവായിരുന്നു. രേണു പറഞ്ഞിട്ടാണ് ഞാനും പോകുന്നത്. അവരും ഞാനും ഹാപ്പിയാണ്. എന്റെ വീട്ടുകാർക്കും എന്നെ അറിയാം. അവരുടെ കുടുംബത്തിനും അറിയാം. എനിക്ക് അതുമാത്രം മതി. പിന്നെ, സഹപ്രവർത്തകരുടെ പ്രതികരണത്തെക്കുറിച്ച് പറഞ്ഞാൽ, ഞാൻ അവരെപ്പോലെ പ്രതികരിക്കാൻ ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ, അതാണ് എന്റെയൊരു ഗ്രാറ്റിറ്റ്യൂഡ്.'- ലക്ഷ്മി നക്ഷത്ര പറഞ്ഞു.