സംഭവം നടന്നത് ചൊവ്വാഴ്ചയാണെന്നും കോടതി നടപടികൾ ആരംഭിച്ചിട്ടില്ലായിരുന്നെന്നും എല്ലാവരും ജഡ്ജിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗൗൺ ധരിച്ച അഭിഭാഷകൻ തന്റെ മുറിയിൽ ഇരിക്കുന്നതാണ് ദൃശ്യങ്ങളിൽ. ക്യാമറയിൽ നിന്ന് അല്പം മാറിയാണ് ഇദ്ദേഹം ഇരിക്കുന്നത്. അതിനാൽ മുഖത്തിന്റെ ഒരു ഭാഗം മാത്രമേ വ്യക്തമാകുന്നുള്ളൂ.
സാരി ധരിച്ച ഒരു യുവതി അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കുന്നത് കാണാം. തുടർന്ന് അഭിഭാഷകൻ അവരുടെ കൈയ്യിൽ പിടിച്ച് അടുത്തേക്ക് വലിക്കാൻ ശ്രമിക്കുന്നു. യുവതി മടി കാണിക്കുകയും ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അഭിഭാഷകൻ അവരെ ചുംബിക്കാൻ ശ്രമിച്ച ശേഷം അവർ പിന്നോട്ട് മാറുന്നു.
advertisement
വൈറലായ ഈ വീഡിയോയുടെ ആധികാരികത ന്യൂസ് 18ന് സ്ഥിരീകരിക്കാനായിട്ടില്ല. വീഡിയോയിലുള്ള അഭിഭാഷകന്റെയും യുവതിയുടെയും വ്യക്തിവിവരങ്ങളും ലഭ്യമായിട്ടില്ല.
വീഡിയോ സോഷ്യൽ മീഡിയയിൽ വളരെവേഗം വൈറലാകുകയും വ്യാപകമായ വിമർശനത്തിന് ഇടയാക്കുകയും ചെയ്തു. ഉപയോക്താക്കൾ ഞെട്ടലും രോഷവും പ്രകടിപ്പിച്ചു. "ഇത് നാണക്കേടാണ്," ഒരു ഉപയോക്താവ് കുറിച്ചു. "ഇയാൾ പിടിക്കപ്പെട്ടു എന്ന് മാത്രം, അല്ലാതെ റിമോട്ടായി ജോലി ചെയ്യുന്ന എല്ലാവരും ഇങ്ങനെ തന്നെയാണ്," മറ്റൊരാൾ കൂട്ടിച്ചേർത്തു.
"ഡൽഹി ഹൈക്കോടതിയിലെ നടപടികൾ ഇപ്പോൾ മികച്ച വിനോദമാണ്. ഗൗരവമേറിയ വിധിന്യായങ്ങൾ മുതൽ പ്രവചനാതീതമായ കോടതി നാടകങ്ങൾ വരെ, ഇത് ഓരോ ദിവസവും ഒരു ഷോയാണ്! ഇതൊക്കെ ചെയ്യാനായിരുന്നെങ്കിൽ പിന്നെ എന്തിനാണ് വക്കീൽ ആകാൻ പോയത്," മൂന്നാമതൊരാൾ കമന്റ് ചെയ്തു.