TRENDING:

'ലിയോ' റിലീസ്: നടുറോഡിൽ തേങ്ങയുടച്ച് വിജയ് ആരാധകർ; ​ഗതാ​ഗതം സ്തംഭിച്ചു

Last Updated:

വിജയ് ആരാധകർ നടുറോഡിൽ നൂറുകണക്കിന് തേങ്ങകൾ ഉടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ‘ലിയോ’യുടെ റിലീസിനു മുൻപായി, തമിഴ്‌നാട്ടിലെ ഒരു റോഡിൽ വിജയ് ആരാധകർ തേങ്ങ ഉടയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. റെഡ്ഡിറ്റിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നൂറു കണക്കിന് തേങ്ങകളാണ് ഇവർ പൊട്ടിച്ചത് എന്നാണ് പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. തുടർന്ന് പ്രദേശത്തെ ​ഗതാ​ഗതം സ്തംഭിക്കുകയും ചെയ്തു. “ലിയോ സിനിമയുടെ റിലീസിന് മുന്നോടിയായി തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ, വിജയ് ആരാധകർ നടുറോഡിൽ നൂറുകണക്കിന് തേങ്ങകൾ ഉടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതേത്തുടർന്ന് ഗതാഗതം തടസപ്പെട്ടു,” എന്നാണ് ഇന്ത്യ സ്പീക്സ് എന്ന പേരിലുള്ള റെഡ്ഡിറ്റ് അക്കൗണ്ട് പങ്കുവെച്ച വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
Image Credits: Reddit
Image Credits: Reddit
advertisement

പലരും വീഡിയോയ്ക്കു താഴെ വിമർശനങ്ങൾ ഉന്നയിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. വിജയ്‌ ആരാധകർ ഇത്തരത്തിൽ സാമൂഹ്യ ദ്രോഹികൾ ആകരുതെന്നും താരാരാധനയെ മഹത്വവത്കരിക്കേണ്ട സമയം അതിക്രമിച്ചെന്നും ഒരാൾ കമന്റ് ചെയ്തു. ”ഇത്തരത്തിലുള്ള താരാരാധന ഐക്യു കുറവുള്ളവരിലാണ് കാണപ്പെടുന്നത് എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്”, എന്ന് മറ്റൊരാൾ കുറിച്ചു. ഒരു തമിഴ് സിനിമക്കു ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷനാണ് ലിയോ സ്വന്തമാക്കിയത്. ചിത്രം ഇതിനകം നൂറു കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു.

Ahead of the release of the movie Leo in Coimbatore, TN, traffic was disrupted for a while as Vijay fans broke hundreds of coconuts in the middle of the road.

advertisement

byu/Only_Philosopher_967 inIndiaSpeaks

തൃഷ കൃഷ്ണൻ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, പ്രിയ ആനന്ദ് എന്നിവരും ലിയോയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിൽ നിന്നും യുവതാരം മാത്യു, ആക്ഷൻ ഹീറോ ബാബു ആന്റണി എന്നിവരും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലോകേഷ് കനകരാജിനൊപ്പം രത്‌ന കുമാറും ദീരജ് വൈദിയും ചേർന്നാണ് ലിയോക്ക് തിരക്കഥ ഒരുക്കിയത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിര്‍മിച്ചിരിക്കുന്നത്.

advertisement

കേരളത്തിലടക്കം ആദ്യ ഷോയുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ലിയോയുടെ വിജയം പ്രേക്ഷകരോടൊപ്പം ആഘോഷിക്കാൻ ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് കേരളത്തിലെത്തും എന്നും റിപ്പോർട്ടുകളുണ്ട്. അരോമ തിയേറ്റർ പാലക്കാട്, തൃശൂർ രാഗം തിയേറ്റര്‍, എറണാകുളം കവിതാ തിയേറ്റര്‍ എന്നിവിടങ്ങളിലാണ് പ്രേക്ഷകരോട് നന്ദി പറയാനും അവരെ നേരിട്ട് കാണാനും ലോകേഷ് കനകരാജ് എത്തുക. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തക്കായി മാത്രം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഒരുക്കിയ പ്രസ് മീറ്റിലും ലോകേഷ് പങ്കെടുക്കും

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരളത്തിലെ സിനിമാ റിലീസുകളിൽ ചരിത്രം കുറിച്ചാണ് 655 സ്‌ക്രീനുകളിൽ ലിയോ പ്രദർശനം ആരംഭിച്ചത്. കേരളത്തിലെ എല്ലാ സിനിമകളുടെയും ആദ്യ ദിന റെക്കോർഡുകൾ തകർത്തെറിഞ്ഞ ചിത്രം കേരളത്തിൽ നിന്ന് ആദ്യ ദിനം പന്ത്രണ്ട് കോടി നേടി. ബോക്സ് ഓഫീസിൽ മുന്നൂറു കോടിയിലേക്കു കുതിക്കുന്ന ലിയോയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ആണ് സ്വന്തമാക്കിയത്. ഹൗസ്ഫുൾ ഷോസും അഡീഷണൽ ഷോസുമായി കേരളത്തിൽ വിജയം കൊയ്യുകയാണ് ലിയോ.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ലിയോ' റിലീസ്: നടുറോഡിൽ തേങ്ങയുടച്ച് വിജയ് ആരാധകർ; ​ഗതാ​ഗതം സ്തംഭിച്ചു
Open in App
Home
Video
Impact Shorts
Web Stories