ഇതിനു വിപരീതമായി, നാവികസേനാ ഓഫീസർമാരുടെ മെസ്സിൽ നിന്നുള്ള ഈ മെനുവിൽ മദ്യം വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതാണ് കാണുന്നത്. പ്രാദേശിക വിപണിയിൽ നിന്നും സമാനമായ പാനീയങ്ങൾ ഉയർന്ന വിലയ്ക്ക് വാങ്ങുന്ന ഒരു സാധാരണക്കാരനെ ഇതു തളർത്തുമെന്ന് ഉറപ്പാണ്.
അനന്ത് എന്ന ട്വിറ്റർ ഉപയോക്താവാണ് നേവി ഓഫീസേഴ്‌സ് മെസിലെ വിലവിവര പട്ടികയുടെ ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. വിവിധ ബ്രാൻഡുകളിലുള്ള വിസ്കിയും ബിയറും ബജറ്റ് നിരക്കിൽ വിൽക്കുന്നതായി ഇതിൽ കാണാം. “എന്റെ ബെംഗളൂരു തലച്ചോറിന് ഈ വിലകൾ ദഹിക്കുന്നില്ല,” അദ്ദേഹം മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ എഴുതി.
advertisement
Also Read- Metro | മെട്രോയിൽ ഡാൻസ് വീഡിയോ വേണ്ട; ‘നാട്ടു നാട്ടു’ പോസ്റ്റ് ചെയ്ത് നിയന്ത്രണവുമായി ഡൽഹി മെട്രോ
ഇനിയും സംശയം തോന്നുന്നവര്‍ ഇക്കാര്യം അറിയുക. സൈനിക ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണ്, അതിനാൽ അവരെ കേന്ദ്ര എക്സൈസ് തീരുവയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അതുകൊണ്ടാണ് സൈനിക കാന്റീനുകളിൽ മദ്യവും പലചരക്ക് സാധനങ്ങളും10-15% വരെ വിലക്കുറവിൽ ലഭിക്കുന്നത്.
Also Read- പെണ്ണുകാണലിന് അനിയത്തി, വിവാഹപ്പന്തലിൽ വധുവായത് ചേച്ചി; ആളുമാറി വിവാഹം ചെയ്ത് വരൻ
ഈ വിലകൾ ദഹിക്കുന്നില്ലെന്നാണ് പലരുടെയും പ്രതികരണം തെളിയിക്കുന്നത്. “എവിടെ, എപ്പോഴാണ് ഈ വിലകൾ കണ്ടത് ബ്രോ?” ഒരു ഉപയോക്താവ് ചോദിച്ചു. ‘ഇത് ഇഷ്ടമായി, ബെംഗളൂരുവിൽ ഞങ്ങൾക്ക് 500 രൂപയ്ക്ക് ഒരു കിംഗ്ഫിഷർ ലഭിക്കുന്നത്’- മറ്റൊരാൾ കുറിച്ചു.