TRENDING:

35 കോടിയുടെ ബംഗ്ലാവും ജാഗ്വർ, ബി.എം.ഡബ്ള്യു കാറുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ; അകത്തെ കാഴ്ചകളുമായി യുവതി

Last Updated:

ആഡംബര കാറുകൾ പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന വിലയേറിയ വസ്തുവിന്റെ ഉള്ളിൽ അത്ഭുതകരവും അപ്രതീക്ഷിതവുമായ മറ്റൊരു കാഴ്ചകാണാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആർക്കും വേണ്ടാതെ കിടക്കുന്ന ബംഗ്ളാവിന്റെ വില 35 കോടി രൂപ. പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ജാഗ്വർ, ബി.എം.ഡബ്ള്യു കാറുകളും. @Shell_ExploresUK എന്ന ഹാൻഡിലിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന, യുകെയിലെ ബെർക്ക്‌ഷെയറിൽ നിന്നുള്ള സ്ത്രീ, അടുത്തിടെ ലണ്ടന് സമീപം 3.5 മില്യൺ പൗണ്ട് (ഏകദേശം 35 കോടി രൂപ) വിലമതിക്കുന്ന ആളൊഴിഞ്ഞ ആഡംബര ബംഗ്ലാവ് കണ്ടെത്തുകയായിരുന്നു.
ഉപേക്ഷിക്കപ്പെട്ട നിലയിലെ ബംഗ്ലാവും കാറും
ഉപേക്ഷിക്കപ്പെട്ട നിലയിലെ ബംഗ്ലാവും കാറും
advertisement

ആഡംബര കാറുകൾ പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന വിലയേറിയ വസ്തുവിന്റെ ഉള്ളിൽ അത്ഭുതകരവും അപ്രതീക്ഷിതവുമായ മറ്റൊരു കാഴ്ചകാണാം. ഇത്രയും വിലപ്പെട്ട സ്വത്ത് എങ്ങനെ ഉപേക്ഷിക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ പലർക്കും മനസ്സിൽ ഉടലെടുത്തേക്കാം.

ലണ്ടന്റെ പ്രാന്തപ്രദേശത്തുള്ള സ്വകാര്യ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവ് എണ്ണ നിക്ഷേപകനായ ബോബ് എന്നയാളുടേതാണെന്ന് റിപ്പോർട്ടുണ്ട്. കോടിക്കണക്കിന് പൗണ്ട് വിലയുള്ള കമ്പനികളുടെ ഉടമയാണയാൾ. മരങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന ബംഗ്ലാവിന് പുറത്ത് നിന്ന് കാണാൻ കഴിയുന്ന തരത്തിൽ ഒരു നില മാത്രമേ ഉള്ളൂ. അകത്ത്, ഹാൾവേ, കിടപ്പുമുറി, അടുക്കള, സ്വീകരണമുറി എന്നിവയുൾപ്പെടെ വിവിധ മുറികൾ ഫോട്ടോകളിൽ കാണാം. അവയിൽ ചിലത് ഭാഗികമായി തകർന്നിരിക്കുന്നു.

advertisement

യുവതിയുടെ കണ്ടെത്തലുകളിൽ പഴയ ഭക്ഷണ സാധനങ്ങളും ഗാരേജിൽ പാർക്ക് ചെയ്തിരുന്ന കറുത്ത ജാഗ്വാർ കാറും ഉണ്ടായിരുന്നു. ഏറ്റവും ശ്രദ്ധേയമായി, വീട്ടിൽ ചിതറിക്കിടക്കുന്ന നിരവധി കുടുംബ ഫോട്ടോകൾ അവർ കണ്ടെത്തി. അതോടൊപ്പം ഒരു കുട്ടി എഴുതി എന്ന് തോന്നിക്കുമാറ് കൈപ്പടയിൽ എഴുതിയ കുറിപ്പും ഉണ്ടായിരുന്നു.

ഈ ബംഗ്ലാവ് കണ്ടെത്തിയ ആളിന്റെ അഭിപ്രായത്തിൽ, ബോബ് തന്റെ പങ്കാളിക്കും മകൾക്കുമൊപ്പം താമസിച്ച സ്ഥലമാണിത്. 2014-ൽ കാമുകിയുമായി ബന്ധം വേർപെടുത്തിയ ശേഷം, ഇയാൾ ലണ്ടനിലെ മറ്റൊരു ബംഗ്ലാവിലേക്ക് താമസം മാറി. തന്റെ ജാഗ്വർ, ബിഎംഡബ്ല്യു കാറുകളും,തന്റെയും മകളുടെയും ഫോട്ടോയും ഉൾപ്പെടെ നിരവധി സ്വകാര്യ വസ്തുക്കൾ എന്നിവ അദ്ദേഹം ഇവിടെ ഉപേക്ഷിച്ചു.

advertisement

"ഭക്ഷണ പാക്കറ്റുകൾ 2014 ൽ നിന്നുള്ളതായിരുന്നു, ഫ്രീസറിലെ ഭക്ഷണവും അതേ വർഷത്തെയായിരുന്നു. ഒരാൾ തന്റെ കുടുംബത്തിന്റെ ഇത്രയധികം ചിത്രങ്ങൾ ഉപേക്ഷിച്ചു പോയത് എനിക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല" എന്ന് ഈ ബംഗ്ലാവ് കണ്ടെത്തിയ സ്ത്രീ കമന്റുകളിൽ കുറിച്ചു.

Summary: Billions worth property and luxury cars found abandoned on a London province

മലയാളം വാർത്തകൾ/ വാർത്ത/Buzz/
35 കോടിയുടെ ബംഗ്ലാവും ജാഗ്വർ, ബി.എം.ഡബ്ള്യു കാറുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ; അകത്തെ കാഴ്ചകളുമായി യുവതി
Open in App
Home
Video
Impact Shorts
Web Stories