ഒരു വിഭാഗം ആളുകൾക്ക് തന്നോട് വെറുപ്പുണ്ടെന്നും ട്രോളുകൾ ഒരിക്കലും ഇല്ലാതാകുന്നില്ലെന്നുമാണ് മാധവ് പറഞ്ഞത്. നെപോ കിഡ് ആയതിനാൽ തന്നെയാണ് സിനിമയിൽ അവസരം ലഭിച്ചതെന്നും നടൻ പറഞ്ഞു. മനസ്സിലുള്ളത് തുറന്നു പറയുന്നവരെ ആളുകൾ വിമർശിക്കുമെന്നും മാധവ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഒരു ഭാഗത്ത് അച്ഛൻ ബിജെപി മന്ത്രി ആയതുകൊണ്ടുള്ള വെറുപ്പുണ്ട്. പിന്നെ ഞാൻ ഒന്നും തെളിയിക്കാതെ സിനിമയിൽ അഭിനയിച്ചതുകൊണ്ടും എന്നോട് വെറുപ്പുള്ളവരുണ്ട്. ഇതൊക്കെ ശരിയാണെന്നും ഒരു നെപോ കിഡ് ആയതിനാലാണ് തനിക്ക് സിനിമയിൽ അവസരം ലഭിച്ചതെന്നും മാധവ് പറഞ്ഞു. മനസ്സ് തുറന്ന് കാര്യങ്ങൾ പറയുന്നവരെ വിമർശിക്കും. എന്നെ അതൊന്നും ബാധിക്കുന്നില്ല. കുമ്മാട്ടിക്കളിയിൽ എന്റെ പെർഫോമൻസ് ഞാൻ തന്നെ വിലയിരുത്തി മോശമായിരുന്നുവെന്നും മാധവ് കൂട്ടിച്ചേർത്തു.
advertisement