'ടർബോ' എന്ന സിനിമയിലൂടെ പ്രശസ്തയായ തിരുവനന്തപുരം സ്വദേശിനിയായ നടി ആമിന നിജാമും ഓപ്പറേഷൻ സിന്ദൂരിനെ വിർശിച്ചവരിൽ ഉൾപ്പെടുന്നു. 'ഇന്ത്യൻ ക്രൂരത' വിശദീകരിക്കുന്ന ഒരു പാകിസ്ഥാൻ സ്ത്രീയുടെ പോസ്റ്റ് അവർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരുന്നു. ആക്രമണങ്ങൾ തീവ്രവാദ ക്യാമ്പുകളെ മാത്രമേ ലക്ഷ്യമിട്ടുള്ളൂ എന്നതിന് സർക്കാരിന്റെ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ഇത് സംഭവിച്ചുവെന്നായിരുന്നു വിമർശനം. എന്നാൽ ആമിന നിജാം പങ്കിട്ട പോസ്റ്റ് ഉടൻ തന്നെ വ്യാജമാണെന്ന് തെളിഞ്ഞു. പിന്നാലെ ഇത് പിൻവലിച്ചെങ്കിലും അവരുടെ കമന്റ് ബോക്സ് നെറ്റിസൺമാരുടെ വിമർശനത്താൽ നിറഞ്ഞു. നടി പിന്നീട് നൽകിയ വിശദീകരണ കുറിപ്പും കാര്യങ്ങൾ വഷളാക്കി.
advertisement
Also Read- നരേന്ദ്ര മോദിയുടെ ശ്രദ്ധതിരിക്കൽ തന്ത്രം; ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാൻ അറിയാതെ പോയതെങ്ങനെ?
‘അതേ, ഞാന്‍ ലജ്ജിക്കുന്നു, നിരവധി ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടാതിരിക്കുമ്പോഴും, രാജ്യം അതിന്റെ സാമ്പത്തികാവസ്ഥയില്‍ ഏറ്റവും മോശപ്പെട്ട സാഹചര്യത്തില്‍ നില്‍ക്കുമ്പോഴും എന്റെ രാജ്യം കൊലയെ ഒരു പരിഹാരമായി കാണുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. യുദ്ധമോ കൊലപാതകങ്ങളോ സമാധാനം കൊണ്ടുവരില്ല എന്നത് ഓര്‍ക്കുക.
ഞാന്‍ ഇതിനെ പിന്തുണയ്ക്കില്ല. പഹല്‍ഗാം ആക്രമണത്തിന് പ്രതികാരം ചെയ്തുവെന്ന് കരുതുന്ന ആളുകള്‍ ശരിക്കും മാനിപുലേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. നമ്മള്‍ കടന്നു പോകുന്ന ഈ യുദ്ധത്തില്‍ നഷ്ടം സാധാരണക്കാര്‍ക്ക് മാത്രമാണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചിന്തിക്കുന്ന ഒരു ഇന്ത്യക്കാരിയാണ് ഞാന്‍, അല്ലാതെ ഈഗോ വ്രണപ്പെടുമ്പോള്‍ മാത്രം സംസാരിക്കുന്നവളല്ല’ എന്നാണ് ആമിനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ബസൂക്ക, അഞ്ചാം പാതിര, ടര്‍ക്കിഷ് തര്‍ക്കം, ടർബോ എന്നീ സിനിമകളില്‍ അഭിനയിച്ച നടിയാണ് ആമിന നിജാം.
സോഷ്യൽ മീഡിയ ഉപയോക്താക്കൾ പലരും ആമിന നിജാമിന്റെ പോസ്റ്റ് പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ടാഗ് ചെയ്ത് കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
ഗുജറാത്തിലെ അഹമ്മദാബാദ് നിവാസിയാണെന്ന് പറയപ്പെടുന്ന സുസൈൻ മൻസൂരിയുടേതായിരുന്നു മറ്റൊരു വിവാദ പോസ്റ്റ്. പ്രധാനമന്ത്രി മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് താരതമ്യം ചെയ്ത ഒരു യുഎസ് മുസ്ലീം പണ്ഡിതന്റെ പോസ്റ്റാണ് സുസൈൻ മൻസൂരി പങ്കുവച്ചത്. രണ്ടും ഫാഷിസ്റ്റ് സർക്കാരുകളാണെന്നും ഭീരുത്വം നിറഞ്ഞ സൈനിക നടപടി ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണെന്നും പോസ്റ്റിൽ വിമര്‍ശിക്കുന്നു.
സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഹമ്മദാബാദ് പൊലീസിനെയും ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാങ്‌വിയെയും ടാഗ് ചെയ്യുകയും വിഷയം അടിയന്തരമായി പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. "ഓരോ ഇന്ത്യക്കാരനും നമ്മുടെ സൈന്യത്തെ ബഹുമാനിക്കാൻ പഠിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ അവരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ എന്റെ പക്കലുണ്ട്," ഒരു എക്സ് ഉപയോക്താവ് എഴുതി.
ഫ്ലാഗ് ചെയ്യപ്പെട്ട മറ്റൊരു അക്കൗണ്ട് 'ghalibkakhayal' ആയിരുന്നു. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പത്രപ്രവർത്തകനായ ഫെയ് ഡിസൂസയുടെ സ്റ്റോറിയാണ് ഈ ഉപയോക്താവ് പങ്കുവച്ചത്. "ഈ വൃത്തികേടിനാണോ നാം നികുതി അടയ്ക്കുന്നത്?" എന്ന കുറിപ്പോടെയായിരുന്നു ഇത്. "അതിർത്തിക്ക് പുറത്തുള്ള ശത്രുവിനേക്കാൾ അപകടകാരികളായ ഇത്തരം ആളുകൾ."- എന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കൾ പറയുന്നു.
സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുന്ന മറ്റൊരു അക്കൗണ്ട് 'riddhiissharmaaaa' എന്ന ഉപയോക്താവാണ്. "നിങ്ങളുടെ ദേശീയത നിരപരാധികളുടെ മരണം ആവശ്യപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ദേശീയത ആവശ്യമില്ല. നിങ്ങൾക്ക് മനുഷ്യത്വം ആവശ്യമാണ്."- എന്നാണ് ഈ ഉപയോക്താവ് കുറിച്ചത്.
Summary: Malayalam actress Amina Nijam shared a post of a Pakistan woman on her Instagram story that detailed 'Indian brutality'. This post turned out to be fake.