അൽപ്പ നാൾ മുമ്പ് ഹരികൃഷ്ണൻസ് ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുള്ള ഒരു ചിത്രവും വൈറലായിരുന്നു. സംവിധായകൻ ഫാസിലിനും ഭാര്യയ്ക്കും ഒപ്പം മമ്മൂട്ടിയും ഭാര്യ സുൽഫത്തും മോഹൻലാലും ഭാര്യ സുചിത്രയും ഒപ്പം പ്രണവ് മോഹൻലാലും സഹോദരിയും എല്ലാവരും ഒന്നിച്ചു നിൽക്കുന്ന ചിത്രം ഇരു കൈയ്യും നീട്ടിയാണ് ആരാധാകർ സ്വീകരിച്ചത്.
ഇപ്പോഴിതാ അങ്ങനെയൊരു പഴയകാല ചിത്രമാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം പ്രിയദർശനും കൂടാതെ മലയാളത്തിന്റെ മഹാനടനായ മുരളിയും ഉണ്ട്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം മുരളിയുടെ പഴയകാല ഫോട്ടോകൾ അപൂർവമായിട്ടാണ് സോഷ്യൽമീഡിയയിൽ പ്രത്യേക്ഷപ്പെടാറുള്ളത് എന്നതിനാൽ തന്നെ ഈ ഫോട്ടോയും സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
advertisement
You may also like:നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയം; അതിഥികളായി ദിലീപും കാവ്യയും
ചിത്രം എപ്പോൾ എടുത്തതാണെന്ന് വ്യക്തമല്ല. എങ്കിലും മുണ്ടും ജുബ്ബയും ധരിച്ച മോഹൻലാലിന്റെ വേഷവും മീശയില്ലാത്ത മമ്മൂട്ടിയും മലയാളികൾക്ക് ഏറെ പരിചയമുള്ള ഗെറ്റപ്പാണ്. മോഹൻലാല്‍ ഫാൻസ് മീഡിയ ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്
അതേസമയം, മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പുതിയ ചിത്രങ്ങൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാർ, ദൃശ്യം 2, മമ്മൂട്ടിയുടെ ബിലാൽ 2 എന്നീ ചിത്രങ്ങളുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.