കാവി നിറത്തിലെ വസ്ത്രം ധരിച്ച് നെറ്റിയിൽ തിലകം ചാർത്തിയ ഗണപതി ബപ്പയുടെ ഒരു വലിയ വിഗ്രഹത്തിനരികിൽ നിൽക്കുന്ന വീഡിയോ മംമ്ത തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു.
1990-കളിലെ ബോളിവുഡിലെ നായികയായിരുന്ന മംമ്ത കുൽക്കർണി സന്യാസം സ്വീകരിച്ച് ഇനി സിനിമകളിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ വാർത്തകളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരിക്കൽ മഹാമണ്ഡലേശ്വർ സ്ഥാനം രാജിവച്ച മംമ്ത കുൽക്കർണി പിന്നീട് കിന്നർ അഖാഡയിൽ വീണ്ടും ചേർന്നു. കിന്നർ അഖാഡയിലെ ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠി തന്റെ രാജി സ്വീകരിക്കാൻ വിസമ്മതിച്ചതായി അവർ പരാമർശിച്ചു. അതിനാൽ, അഖാഡയിൽ വീണ്ടും ചേരാനും സനാതന ധർമ്മത്തെ സേവിക്കാനും അവർ തീരുമാനിക്കുകയായിരുന്നു.
advertisement
"രണ്ട് ദിവസം മുമ്പ്, എന്റെ ഗുരുവായ ഡോ. ആചാര്യ ലക്ഷ്മി നാരായൺ ത്രിപാഠിക്കെതിരെ ചിലർ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു. അതിന്റെ പ്രതികരണമെന്നോണം, വികാരത്തിന്റെ പുറത്ത് ഞാൻ രാജിവച്ചു. എന്നിരുന്നാലും, എന്റെ ഗുരു എന്റെ രാജി സ്വീകരിച്ചില്ല. മഹാമണ്ഡലേശ്വരയായപ്പോൾ ഞാൻ സമർപ്പിച്ച വഴിപാടുകൾ, രാജകീയ കുട, ദണ്ഡ്, മറ്റ് പുണ്യവസ്തുക്കൾ എന്നിവ അഖാഡയ്ക്ക് സമർപ്പിച്ചിരിക്കും. എന്നെ തിരിച്ചെടുത്തതിന് എന്റെ ഗുരുവിനോട് ഞാൻ നന്ദിയുള്ളവളാണ്. മുന്നോട്ടുള്ള ജീവിതത്തിൽ, കിന്നർ അഖാഡയ്ക്കും സനാതന ധർമ്മത്തിനും വേണ്ടി ഞാൻ എന്റെ ജീവിതം സമർപ്പിക്കുന്നു," മംമ്ത പറഞ്ഞു.
2025 ഫെബ്രുവരിയിൽ, മഹാ കുംഭമേളയുടെ വേളയിൽ മംമ്ത കുൽക്കർണി സന്യാസം സ്വീകരിച്ചു. അവർ സംഗമത്തിൽ പവിത്രമായ പിണ്ഡദാനം നടത്തുകയും കിന്നർ അഖാഡയുടെ മഹാമണ്ഡലേശ്വർ ആയി കിരീടധാരണം നടത്തുകയും ചെയ്തു. അതിനുശേഷം അവർ ശ്രീ യാമി മംമ്ത നന്ദ ഗിരി എന്ന പേര് സ്വീകരിച്ചു കൊണ്ട്, ഒരു ആത്മീയ നേതാവെന്ന നിലയിൽ തന്റെ പുതിയ സ്ഥാനം സ്വീകരിച്ചു.
ആത്മീയത സ്വീകരിക്കാനുള്ള തീരുമാനത്തെത്തുടർന്ന്, സിനിമകളിലേക്ക് തിരിച്ചുവരില്ലെന്നും അത് 'തികച്ചും അസാധ്യമാണെന്ന്' നടി പറയുകയും ചെയ്തു. "എനിക്ക് വീണ്ടും സിനിമകൾ ചെയ്യുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇപ്പോൾ അത് തികച്ചും അസാധ്യമാണ്," അവർ ഇന്ത്യാ ടുഡേയോട് പറഞ്ഞു.