“അജ്ഞതയ്‌ക്കൊപ്പം തികഞ്ഞ അശ്രദ്ധയും, സുരക്ഷയെക്കുറിച്ചും മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചും ഉള്ള അറിവില്ലായ്മയും, തന്റെയും മറ്റുള്ളവരെയുടേതുമായ സുരക്ഷയെക്കുറിച്ചുള്ള ഉത്തരവാദിത്ത ബോധമില്ലായ്മയും ഒത്തുചേർന്നപ്പോൾ നമുക്കൊരു താനൂർ ബോട്ട് ദുരന്തമുണ്ടായി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ഈ സംഭവം ഒരു കുടുംബത്തിന്റെ മുഴുവൻ ജീവൻ അപഹരിച്ചതായി കേട്ടതിൽ സങ്കടമുണ്ട്.
യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മത്സ്യബന്ധന ബോട്ടിനെ പാസഞ്ചർ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റിയ, ഒളിവിൽ കഴിയുന്ന ബോട്ട് ഉടമ ഇപ്പോൾ നമുക്കുണ്ട്. ഇത് തികച്ചും അപഹാസ്യമാണ്.
advertisement
രക്ഷാപ്രവർത്തനത്തിൽ ഇന്നലെ രാത്രി മുതൽ അക്ഷീണം പ്രയത്നിച്ച എല്ലാവരോടും ബഹുമാനം, നിങ്ങൾക്ക് കൂടുതൽ കരുത്ത് ലഭിക്കട്ടെ.
നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും, പോയവർക്ക് പോയി, ഇനി വല്ല മാറ്റവും നിയമവും വരുമോ?’ എന്ന ചിന്തയിൽ തന്നെ നമ്മൾ എത്തിനിൽക്കുന്നു.’ മംമ്ത കുറിച്ചു.
താനൂർ അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഒരു കുടുംബത്തിൽ നിന്നും 12 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. നിരവധിപ്പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.