ബാങ്ക് എക്സിക്യൂട്ടീവായ സുമൻ സിക്ദർ എന്ന യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. യുവാവുമായി പിരിഞ്ഞതിന് തൊട്ടുപിന്നാലെ, 2024 നവംബറിൽ തുടങ്ങിയ തുടർച്ചയായ പാഴ്സൽ വരവ് കാരണം യുവതിയും കുടുംബവും കടുത്ത ദുരിതത്തിലായി. വിലകൂടിയ ഗാഡ്‌ജെറ്റുകളും വസ്ത്രങ്ങളും അടങ്ങിയ പാക്കേജുകളുടെ നിരന്തരമായ പ്രവാഹമായിരുന്നു. ഒടുവിൽ ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ യുവതിയുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തി.
ക്ഷമകെട്ടതോടെ മാർച്ച് മാസത്തിൽ യുവതി പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് വലയിലായത്. യുവതിയോടുള്ള പകതീർത്തതാണെന്ന് ചോദ്യം ചെയ്യലിൽ യുവാവ് പൊലീസിനോട് സമ്മതിച്ചു. ഓൺലൈൻ ഷോപ്പിംഗിനോട് അടങ്ങാത്ത അഭിനിവേശമുള്ളയാളാണ് തന്റെ മുൻ കാമുകിയെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. വലപിടിപ്പുള്ളതും തനിക്ക് താങ്ങാനാകാത്തതതുമായ പല സമ്മാനങ്ങളും വാങ്ങിനൽകാൻ നിരന്തരമായി തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്രയും പണം തന്റെ കൈവശമില്ലാത്തതാണ് ബ്രേക്കപ്പിനുള്ള പിന്നിലെ പ്രധാന കാരണമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് ഈ രീതിയിൽ പകതീർക്കാൻ തീരുമാനിച്ചതെന്നും യുവാവ് മൊഴി നൽകി.
advertisement
Summary: A Young man in West Bengal allegedly sent nearly 300 unwanted cash-on-delivery parcels to his ex-girlfriend's residence via Amazon and Flipkart as an act of revenge.