'ലെറ്റ്സ് ടോക്ക് പൂനെ ഇനിഷ്യേറ്റിവി'ന്‍റെ ഭാഗമായാണ് പൊലീസ് കമ്മീഷണർ അമിതാഭ് ഗുപ്ത ട്വിറ്ററിലൂടെ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകിയത്. ഗൗരവകരമായ പല വിഷയങ്ങളും ചോദ്യങ്ങളായി എത്തിയിരുന്നുവെങ്കിലും ശ്രദ്ധ നേടിയത് പ്രണയം പൂവണിയാൻ കമ്മീഷണറോട് തന്നെ സഹായം തേടിയ യുവാവിന്‍റെ ചോദ്യമായിരുന്നു.
Also Read-Shocking| തെരുവ് നായയെ ആക്രമിക്കുന്ന കരിമ്പുലി; ഞെട്ടിക്കുന്ന വീഡിയോ
വളരെ കാര്യമായി തന്നെ യുവാവിന്‍റെ അഭ്യര്‍ഥന പരിഗണിച്ച പൊലീസ് കമ്മീഷണർ മറുപടിയും നൽകി. യുവതിയുടെ അനുമതി ഇല്ലാതെ ഞങ്ങൾക്ക് ഒരു സഹായവും ചെയ്തു തരാനാകില്ലെന്നായിരുന്നു കമ്മീഷണറുടെ മറുപടി. ഒരാൾ താത്പ്പര്യം ഇല്ല എന്നു പറഞ്ഞാൽ അത് ഇല്ല തന്നെയാണെന്ന് അദ്ദേഹം പ്രത്യേകം ചൂണ്ടികാട്ടുകയും ചെയ്തു.
advertisement
'ദൗർഭാഗ്യവശാൽ അവരുടെ സമ്മതമില്ലാതെ ഞങ്ങൾക്ക് ഒരു സഹായവും ചെയ്യാനാകില്ല. അവര്‍ക്ക് താത്പ്പര്യമില്ലാതെ നിങ്ങള്‍ക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. ഏതെങ്കിലും ഒരു ദിവസം അവർ അത് അംഗീകരിക്കുകയാണെങ്കിൽ നിങ്ങൾക്ക് എല്ലാവിധ ആശംസകളും' എന്നായിരുന്നു കമ്മീഷണറുടെ പ്രതികരണം.
കമ്മീഷണർ തന്നെ പങ്കുവച്ച ഈ ട്വീറ്റ് വൈറലായെങ്കിലും ചോദ്യം ചോദിച്ചയാൾ തന്നെ പിന്നീട് നീക്കം ചെയ്തുവെന്നാണ് സൂചന. സ്ത്രീ സുരക്ഷാ, റോഡ് സുരക്ഷ, ഗതാഗത നിയമങ്ങൾ, ജനങ്ങളോട് പൊലീസുകാരുടെ പെരുമാറ്റം തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സംവാദത്തിൽ ഉയർന്നു വന്നിരുന്നു.