എഐ പ്രോജക്ടുകളിലൂടെയും വിജയകരമായ ഒന്നിലധികം ബിസിനസുകള്‍ ആരംഭിച്ചും ശ്രദ്ധ നേടിയ ഡച്ച് സംരംഭകനാണ് പീറ്റര്‍ ലെവല്‍സ്. നോമാഡ് ലിസ്റ്റ്, റിമോട്ട് ഒക്കെ തുടങ്ങിയ നിരവധി ലാഭകരമായ ഓണ്‍ലൈന്‍ ബിസിനസുകള്‍ അദ്ദേഹം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
പ്രോജക്ടുകള്‍ വികസിപ്പിക്കുന്നതിന് എഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓട്ടോമേഷനും നോ-കോഡ് ടൂളുകളുമാണ് 38കാരനായ ഈ സംരംഭകന്‍ ഉപയോഗിക്കുന്നത്. എഐ ടൂളുകള്‍ ഉപയോഗിച്ചാണ് ബ്രൗസര്‍ അധിഷ്ഠിതമായ ഫ്‌ളൈറ്റ് സിമുലേറ്റര്‍ fly.pieter.com എന്ന തന്റെ പുതിയ സംരംഭം അദ്ദേഹം വികസിപ്പിച്ചെടുത്തത്. ഇത് 17 ദിവസത്തിനുള്ളിലാണ് പത്ത് ലക്ഷം ഡോളറിന്റെ ബിസിനസ്സായി മാറിയത്.
advertisement
എന്താണ് ഗെയിം?
Three.js, Cursor പോലെയുള്ള എഐ ടൂളുകള്‍ ഉപയോഗിച്ച് fly.pieter.com എന്ന ബ്രൗസര്‍ അധിഷ്ഠിത ഫ്‌ളൈറ്ര് സിമുലേറ്റര്‍ സൃഷ്ടിക്കുകയായിരുന്നു. കേവലം മൂന്ന് മണിക്കൂറിനുള്ളില്‍ ഇതിന്റെ പ്രാരംഭ പതിപ്പ് അദ്ദേഹം വികസിപ്പിച്ചെടുത്തുവെന്ന് fly.pieter.com വെബ്‌സൈറ്റില്‍ പറയുന്നു. ആളുകള്‍ക്ക് തങ്ങളുടെ പേരുകള്‍ മാത്രം നല്‍കി പോര്‍ട്ടലില്‍ ഗെയിമുകള്‍ കളിക്കാന്‍ കഴിയും.
ഗെയിമില്‍ എഫ്-16, സെസ്സന 172, എ-10 വാര്‍തോംഗ്, SAM ടാങ്ക്, ഏലിയന്‍ ട്രയാംഗിള്‍ , സ്‌കൈ ഗൈ തുടങ്ങിയ എയര്‍ക്രാഫ്റ്റ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ വാഹനത്തിനും അതിന്റേതായ വേഗത, ഉയരത്തില്‍ പോകുമ്പോള്‍ പ്രകടമാക്കുന്ന കഴിവുകള്‍, ഫയര്‍ പവര്‍ തുടങ്ങിയ സവിശേഷ ഗുണങ്ങളുണ്ട്.
ഇതിന് പുറമെ പുതിയ തലമുറയില്‍പ്പെട്ട മറ്റ് ബിസിനസുകളും പീറ്റല്‍ ലെവല്‍സിന് ഉണ്ട്. ഇവയില്‍ നിന്ന് 1.2 ലക്ഷം ഡോളര്‍ അദ്ദേഹം വരുമാനമായി നേടുന്നുണ്ട്. ഫോട്ടോഎഐ ഡോട്ട്‌കോം, ഇന്റീരിയര്‍എഐ ഡോട്ട്‌കോം, നോമാഡ്‌സ് ഡോട്ട് കോം, റിമോട്ട്ഒക്കെ ഡോട്ട് കോം, ലെവല്‍സിയോ ഡോട്ട് കോം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.