ഇത്തരത്തിൽ പ്രസവത്തിനായി എത്തുന്ന സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും വീഡിയോകൾ വൈറൽ ഡോക്ടർ പങ്കുവയ്ക്കാറുണ്ട്. എല്ലാവർക്കും ഇതുപോലെ സ്നേഹനിധിയായ ഭർത്താവിനെ കണ്ടെത്താൻ കഴിയട്ടെ എന്ന അടിക്കുറിപ്പോടെയാണ് ഡോക്ടർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പ്രസവത്തിനായി ഭാര്യയെ ലേബർ റൂമിൽ കയറ്റിയപ്പോൾ യുവാവും ഉള്ളിൽ കയറുന്നു. എന്നാൽ കുഞ്ഞ് പുറത്തുവരുന്നതിനായി തന്റെ ഭാര്യ അനുഭവിക്കുന്ന വേദന നേരിൽ കണ്ട യുവാവിന് ഇത് സഹിക്കാൻ സാധിക്കുന്നില്ല. സങ്കടം സഹിക്കാൻ കഴിയാതെ യുവാവ് മെഡിക്കൽ സംഘത്തിന് മുന്നിൽ പൊട്ടിക്കരയുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
advertisement
ഇൻസ്റ്റാഗ്രാമിൽ ഏകദേശം 1.6 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഡോക്ടർ യുവാവിനോട് 'ഭാര്യയെ എത്രമാത്രം സ്നേഹിക്കുന്നു?' എന്ന് ചോദിക്കുന്നു. ഇതിന് അയാൾ കരഞ്ഞുകൊണ്ട് 'എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്' എന്ന് മറുപടി നൽകുന്നു. കരച്ചിൽ നിർത്താൻ കഴിയാതെ യുവാവ് തറയിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
11.7 മില്യൺ ആൾക്കാരാണ് ഇതുവരെ ഈ വൈറൽ വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഇതുപോലുള്ള പുരുഷന്മാർ ജീവിതത്തിലെ എല്ലാ സന്തോഷവും അർഹിക്കുന്നുണ്ട്... സഹോദരാ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്നായിരുന്നു ഒരാളുടെ കമൻറ്. ആ പെൺകുട്ടി ജീവിതത്തിൽ വിജയിച്ചു എന്നാണ് മറ്റൊരാൾ പറഞ്ഞത്.