ഒരു പ്ലേറ്റ് നിറയെ പുളയുന്ന പുഴുക്കൾക്ക് മുന്നിൽ ഇരിക്കുന്ന യുവാവ് ഇതിനെ ജീവനോടെ ഭക്ഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വിയറ്റ്നാമിലെ ഹനോയിലെ ഒരു റെസ്റ്റോറന്റാണ് പശ്ചാത്തലം. പ്ലേറ്റിൽ നിന്ന് ചോപ്സ്റ്റിക് ഉപയോഗിച്ച് ഒരു പുഴുവിനെ എടുത്ത് വായിലാക്കുന്ന യുവാവ് തന്റെ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയാണ്.
വിയറ്റ്നാമുകാരുടെ ഒരു പ്രധാനഭക്ഷണ ഇനമായി അറിയപ്പെടുന്ന കോക്കനട്ട് വോംസ് അഥവ യെല്ലോ ലാർവയായിരുന്നു ഇത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ശക്തമായ വിമർശനങ്ങളാണ് വീഡിയോക്കെതിരെ ഉയരുന്നത്. 'നിങ്ങളുടെ പ്ലേറ്റിൽ അനങ്ങിക്കൊണ്ടിരിക്കുന്ന സാധനം നിങ്ങൾ ഭക്ഷിക്കുമോയെന്നാണ് ഒരാൾ വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.
advertisement
ഇതുകൊണ്ടാണ് കൊറോണ വരുന്നതെന്നായിരുന്നു മറ്റൊരു കമന്റ്. അറപ്പും ഞെട്ടലും ഒരു സമയം തന്നെയുണ്ടാകുന്നുവെന്നും ആളുകൾ പ്രതികരിക്കുന്നുണ്ട്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 22, 2020 11:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്ലേറ്റിൽ പുളയുന്ന പുഴുക്കളെ ജീവനോടെ ഭക്ഷിച്ച് യുവാവ്: കൊറോണ ഭീതിയിൽ വൈറലായി ഒരു വീഡിയോ