ടോയ്ലറ്റ് സീറ്റിനുള്ളിൽ നിന്ന് തല ഉയർത്തി വരുന്ന ഒരു പാമ്പാണ് ദൃശ്യങ്ങളിൽ കാണുന്നത്. പതിയെ അതു മുകളിലേക്ക് ഇഴഞ്ഞു വരാൻ ശ്രമിക്കുകയാണ്. ഒരു ഗോൾഫ് സ്റ്റിക്ക് ഉപയോഗിച്ച് ആരോ പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പാമ്പിനെ പ്രകോപിപ്പിക്കാതെ അതീവ ശ്രദ്ധയോടെ വളരെ പതിയെയാണ് അയാൾ അതിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നത്.
'ഇത് യുക്തിക്ക് നിരക്കാത്ത എന്‍റെ ഒരു ഭയം മാത്രമാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ല എന്ന് ഇപ്പോൾ ബോധ്യമായി.. എന്‍റെ ഒരു സുഹൃത്ത് കണ്ട കാഴ്ചയാണിത്..' വീഡിയോ പങ്കുവച്ചു കൊണ്ട് പെയ്റ്റൻ കുറിച്ചു. വൈകാതെ തന്നെ ഇത് വൈറലായി. ലക്ഷകണക്കിന് ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്.
എല്ലാവരും ഭീതിപ്പെടുന്ന ഒരു ദുഃസ്വപ്നം യാഥാർഥ്യമായി എന്ന തരത്തിലാണ് ഭൂരിഭാഗം ആളുകളും ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. അപകടകാരിയല്ലാത്ത റാറ്റ് സ്നേക്ക് ആണിതെന്നാണ് ഒരാൾ പ്രതികരിച്ചിരിക്കുന്നത്..
ഉപയോഗിക്കാത്ത അവസരങ്ങളിൽ ടോയ്ലറ്റ് സീറ്റ് എപ്പോഴും അടച്ച് തന്നെ വയ്ക്കണമെന്ന മുന്നറിയിപ്പാണ് മറ്റൊരാൾ നൽകുന്നത്.. വീടിനുള്ളിൽ പാമ്പ് എങ്ങനെ കയറിയെന്നു ചിലരെങ്കിലും അതിശയപ്പെടാറുണ്ട്.. ഏതൊക്കെ വഴിയിൽ അവ അകത്തു കയറുമെന്ന് ഇപ്പോൾ മനസിലാകുന്നില്ലേ എന്നും ഇയാൾ ചോദിക്കുന്നു.
വേറെയും നിരവധി ആളുകൾ ഭീതിയും ഞെട്ടലും അറിയിച്ച് പ്രതികരിച്ചിട്ടുണ്ട്.