1994 ലെ പുതുവത്സര ആഘോഷത്തിനിടയിലാണ് പോൾ ഡേവിസിന് കടൽക്കരയിൽ വെച്ച് പഴ്സ് നഷ്ടമാകുന്നത്. അന്ന് ഏറെ തിരഞ്ഞെങ്കിലും ലഭിക്കാതിരുന്ന പഴ്സാണ് 26 കൊല്ലങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി കിട്ടിയിരിക്കുന്നത്.
You may also like:ഭാര്യയ്ക്ക് ഇഷ്ടം അഭിനയിക്കുന്നത്; അഭിനയത്തിൽ താത്പര്യമില്ല, സംവിധായകനാകാനൊരുങ്ങി ഇമ്രാൻ ഖാൻ
പിന്നീട് കാലം പോകെ നഷ്ടമായ പഴ്സിന്റെ കാര്യം പോൾ ഡേവിസ് മറന്നു. എന്നാൽ അവിചാരിതമായി കടൽക്കരയിൽ നിന്നും പഴ്സ് ലഭിച്ചു. മാത്രമല്ല, അതിനുള്ളിലുണ്ടായിരുന്ന പണവും ബാങ്ക് കാർഡുകളും ഐഡിയും ഒന്നും നഷ്ടമായതുമില്ല. അഞ്ച് ഡോളറിന്റെ നോട്ടാണ് പഴ്സിൽ ഉണ്ടായിരുന്നത്.
advertisement
കടൽക്കരയിൽ നിന്നും ലഭിച്ച പഴ്സിൽ ഉടമയുടെ വിവരങ്ങൾ അടങ്ങിയിരുന്നതിനാൽ ആളെ കണ്ടെത്താൻ പ്രയാസമുണ്ടായില്ല. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള ആൾക്കാണ് പഴ്സ് ലഭിച്ചത്. പഴ്സിന്റെ ചിത്രങ്ങളടക്കം ലഭിച്ചയാൾ ഫെയ്സ്ബുക്കിൽ അപ് ലോഡ് ചെയ്തു. കറങ്ങിത്തിരിഞ്ഞ് ഫെയ്സ്ബുക്ക് പോസ്റ്റ് പോളിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു.
പോളിന്റെ ബന്ധുവിന്റെ ഭാര്യയാണ് ഫെയ്സ്ബുക്കിലെ പോസ്റ്റ് ആദ്യം കാണുന്നത്. തുടർന്ന് പോളിനെ വിവരം അറിയിച്ചു. അടുത്ത ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ പഴ്സ് പോളിന്റെ പക്കൽ എത്തും. 26 വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ പഴ്സ് തന്റെ ബാറിൽ ഫ്രെയിം ചെയ്ത് വെക്കാനാണ് പോളിന്റെ തീരുമാനം.