ഭാര്യയ്ക്ക് ഇഷ്ടം അഭിനയിക്കുന്നത്; അഭിനയത്തിൽ താത്പര്യമില്ല, സംവിധായകനാകാനൊരുങ്ങി ഇമ്രാൻ ഖാൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇമ്രാൻ ഖാനും അവന്തികയും വേർപിരിയുന്നതായി നേരത്തേ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എല്ലാം അവരുടെ വ്യക്തിപരമായ തീരുമാനങ്ങളാണ് എന്നായിരുന്നു പിതാവിന്റെ മറുപടി
2008 ൽ പുറത്തിറങ്ങിയ ജാനേ തൂ യാ ജാനേ നാ എന്ന ചിത്രത്തിലൂടെയാണ് ആമിർ ഖാന്റെ അനന്തിരവനായ ഇമ്രാൻ ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രവും അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഇമ്രാൻ ഖാന് ബോളിവുഡിൽ ചുവടുറപ്പിക്കാൻ സാധിച്ചിരുന്നില്ല. 2015 പുറത്തിറങ്ങിയ കട്ടി ബട്ടിയാണ് ഇമ്രാന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.
ഇമ്രാൻ ഖാൻ അഭിനയം നിർത്തിയെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ നടൻ അക്ഷയ് ഒബ്രോയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഭിനയത്തേക്കാൾ സംവിധാനത്തിലാണ് ഇമ്രാൻ ഖാന് താത്പര്യം. ആദ്യ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇമ്രാൻ ഖാനെന്നും അക്ഷയ് പറഞ്ഞിരുന്നു. എന്നാൽ വാർത്തയോട് ഇമ്രാൻ ഖാൻ പ്രതികരിച്ചിരുന്നില്ല.
ഇമ്രാൻ ഖാൻ അഭിനയം അവസാനിപ്പിച്ചെന്ന വാർത്ത സ്ഥിരീകരിക്കുകയാണ് ഭാര്യാപിതാവ് രഞ്ജേവ് മാലിക്. സംവിധാന രംഗത്തേക്ക് കടക്കാനാണ് ഇമ്രാന്റെ ഭാവി പരിപാടിയെന്നും രഞ്ജേവ് മാലിക് പറയുന്നു.
advertisement
എന്നാൽ ഭാര്യ അവന്തികയ്ക്ക് ഇമ്രാൻ ഖാൻ അഭിനയം തുടരണമെന്നാണ് താത്പര്യമെന്നും രഞ്ജേവ് മാലിക് പറയുന്നു. ഇമ്രാൻ ഖാൻ നല്ല നടനാണെന്നാണ് അവന്തികയുടെ അഭിപ്രായം. അഭിനയം നിർത്തുന്നത് ഇമ്രാൻ ഖാന്റെ വ്യക്തിപരമായ തീരുമാനമാണെന്നും തങ്ങൾ അത് ബഹുമാനിക്കുന്നുവെന്നും രഞ്ജേവ് പറയുന്നു.
ഇമ്രാൻ ഖാനും അവന്തികയും വേർപിരിയുന്നതായി നേരത്തേ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എല്ലാം അവരുടെ വ്യക്തിപരമായ തീരുമാനങ്ങളാണ് എന്നായിരുന്നു പിതാവിന്റെ മറുപടി. അതേസമയം, കഴിഞ്ഞ വർഷം അവന്തികയുടെ അമ്മ വന്ദന വാർത്തകൾ തള്ളിയിരുന്നു. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും എല്ലാം പരിഹരിച്ചു എന്നാണ് വന്ദന പറഞ്ഞിരുന്നത്. 2011 ലാണ് ഇമ്രാൻ ഖാനും അവന്തികയും വിവാഹിതരായത്. ഇവർക്ക് ഒരു മകളുമുണ്ട്.
advertisement
മുംബൈയിലെ കിഷോർ ആക്ടിങ് സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് ഇമ്രാൻ ഖാൻ. നടനാകുക എന്നതിനേക്കാൾ കഥകൾ പറയാനാണ് അദ്ദേഹം താത്പര്യപ്പെട്ടിരുന്നത്. സംവിധായകനാകുക എന്നത് അദ്ദേഹത്തിന്റെ എക്കാലത്തേയും സ്വപ്നമാണെന്ന് അക്ഷയ് ഒബ്രോയ് പറയുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2020 4:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഭാര്യയ്ക്ക് ഇഷ്ടം അഭിനയിക്കുന്നത്; അഭിനയത്തിൽ താത്പര്യമില്ല, സംവിധായകനാകാനൊരുങ്ങി ഇമ്രാൻ ഖാൻ