TRENDING:

പുലിയെ പിടിക്കാൻ കോഴിയെ കെണി വച്ചു; കോഴിയെ എടുക്കാനെത്തിയ യുവാവ് കുടുങ്ങി

Last Updated:

കോഴിയെ എടുക്കാൻ ശ്രമിച്ചപ്പോൾ കൂട് അടയുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുള്ളിപ്പുലിയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ട് യുവാവ്.  ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ഗ്രാമത്തിലാണ് സംഭവം. പുള്ളിപ്പുലിയെ പിടിയ്ക്കാൻ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കെണിയായി വച്ച പൂവൻകോഴിയെ പിടികൂടാൻ  എത്തിയയാളാണ് കുടുങ്ങിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കോഴിയെ എടുക്കാൻ ശ്രമിച്ചപ്പോൾ കൂട് അടയുകയായിരുന്നു. ​കൂട്ടിൽ ഒരു പൂവൻ കോഴി ഉണ്ടായിരുന്നു. യുവാവ് കെണിയിൽ കയറി പൂവൻകോഴിയെ പിടിച്ചപ്പോൾ കൂട് അടഞ്ഞു.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർന്ന് ഇയാൾ കൂട് തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് സഹായത്തിനായി നാട്ടുകാരോട് ആവശ്യപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി ഇയാളെ മോചിപ്പിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും പുള്ളിപ്പുലികൾ ഇറങ്ങുന്നത് പതിവാണെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു.  ഗാസിയാബാദിൽ പുള്ളിപ്പുലി കോടതി വളപ്പിൽ പ്രവേശിച്ചിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പുലിയെ പിടിക്കാൻ കോഴിയെ കെണി വച്ചു; കോഴിയെ എടുക്കാനെത്തിയ യുവാവ് കുടുങ്ങി
Open in App
Home
Video
Impact Shorts
Web Stories