അലക്‌സ ഉപയോഗിച്ച് യുവാവ് റോക്കറ്റ് പറത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. റോക്കറ്റ് പറത്താന്‍ അലക്‌സയോട് യുവാവ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയും. തൊട്ട് പിന്നാലെ അലക്‌സ ആ നിര്‍ദേശം സ്വീകരിക്കുകയും റോക്കറ്റ് പറത്തുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
അലക്‌സ റോക്കറ്റ് വിക്ഷേപിക്കുന്നു എന്ന കാപ്ഷനോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 1.7 കോടിയിലേറെപ്പേരാണ് കണ്ടുകഴിഞ്ഞത്. 6.1 ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ഇതിന്റെ പിന്നില്‍പ്രവര്‍ത്തിച്ചയാളെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
advertisement
ആമസോണ്‍ അലക്‌സ ഇന്ത്യയും വീഡിയോയുടെ താഴെ കമന്റുമായെത്തി. അക്ഷാര്‍ത്ഥത്തില്‍ കൈകള്‍ സ്വതന്ത്രമാക്കിയ ദീപാവലിയാണെന്ന് അവര്‍ പറഞ്ഞു. എഐ ആറാടുകയാണെന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വീഡിയോയോട് പ്രതികരിച്ചു. 'അലക്‌സ റോക്ക്ഡ്, ഹ്യൂമന്‍ ഷോക്ക്ഡ്' എന്നാണ് മറ്റൊരു ഉപയോക്താവ് പ്രതികരിച്ചത്.
അതേസമയം, ഇത് എങ്ങനെ ചെയ്തുവെന്ന് വ്യക്തമാക്കുന്ന വിശദമായ വീഡിയോ പങ്കുവയ്ക്കാന്‍ ഒട്ടേറെപ്പേര്‍ വീഡിയോയുടെ താഴെ കമന്റ് ചെയ്തു. വോയിസ് നിര്‍ദേശം സ്വീകരിക്കുകയും റിലേ മൊഡ്യൂള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്ന ഒരു ആര്‍ഡ്വിനോ മൊഡ്യൂള്‍ ഉപയോഗിച്ച് ഇതേ പോലെ കഴിഞ്ഞ വര്‍ഷം താന്‍ ചെയ്തതായി മറ്റൊരു ഉപയോക്താവ് വെളിപ്പെടുത്തി. ''റിലേ മോഡ്യൂള്‍ വൈദ്യുതകാന്തികത ആശയത്തെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഒരു ഡിജിറ്റല്‍ സ്വിച്ച് ആയി പ്രവര്‍ത്തിക്കുന്നു. റോക്കറ്റുകള്‍ കത്തിക്കാന്‍ സഹായിക്കുന്ന നിക്രോം വയറുകളുമായി ഈ സ്വിച്ച് ബന്ധിപ്പിച്ചിരിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോക്കറ്റിന് പുറമെ പടക്കം പൊട്ടിക്കാനും അലക്‌സ ഉപയോഗിച്ചിരുന്നു. വോയിസ് കമാന്‍ഡ് ഉപയോഗിച്ച് റോക്കറ്റ് വൈദ്യുത കാന്തിക മണ്ഡലത്തിന്റെ സഹായത്തോടെ തീജ്വാലകളാക്കി മാറ്റാന്‍ കഴിയുന്ന ചൂട് ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
ഒട്ടേറെപ്പെരെയാണ് വീഡിയോ ഇതിനോടകം ആകര്‍ഷിച്ചിരിക്കുന്നത്. സാധ്യമായ രീതിയില്‍ എഐ പ്രയോജനപ്പെടുത്തുകയാണെന്ന് അവര്‍ പറഞ്ഞു. ഇതിന്റെ പൂര്‍ണ വീഡിയോ യൂട്യൂബിലും പങ്കുവെച്ചിട്ടുണ്ട്.