TRENDING:

വിമാനത്തിൽ കുഞ്ഞ് നിർത്താതെ കരഞ്ഞു; ജീവനക്കാരോട് പൊട്ടിത്തെറിച്ച് സഹയാത്രികൻ; വീഡിയോ വൈറൽ

Last Updated:

കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലിനെ തുടർന്ന് രോഷാകുലനായ യാത്രക്കാരൻ ജീവനക്കാർക്ക് നേരെ അസഭ്യം പറയുന്നത് വീഡിയോയിൽ കാണാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുക എന്നത് പലപ്പോഴും എളുപ്പമുള്ള കാര്യമല്ല. യാത്രയ്ക്കിടെ കുഞ്ഞുങ്ങൾ കരയുന്നതും വാശി പിടിക്കുന്നതും സർവ്വസാധാരണമാണ്. എന്നാൽ ഇത് മാതാപിതാക്കളെ പോലെ തന്നെ ചിലപ്പോഴൊക്കെ യാത്രക്കാരെയും ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാൽ കുഞ്ഞുങ്ങളല്ലേ എന്ന് കരുതി പലരും അതൊരു വിഷയമാക്കി മാറ്റാറില്ല. എന്നാൽ കഴിഞ്ഞ ദിവസം വിമാനയാത്രയ്ക്കിടെ കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് അസ്വസ്ഥനായ ഒരാൾ കുഞ്ഞിന്റെ മാതാപിതാക്കളോടും ഫ്ലൈറ്റ് ജീവനക്കാരോടും പൊട്ടിത്തെറിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഫ്ലോറിഡയിലേക്കുള്ള സൗത്ത് വെസ്റ്റ് എയർലൈൻസ് ഫ്ലൈറ്റിൽ ആണ് സംഭവം നടന്നത്.
(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
advertisement

രണ്ട് ജീവനക്കാരുമായി ഇയാൾ തർക്കിക്കുന്നതിനിടയിലാണ് വിമാനത്തിലെ തന്നെ മറ്റൊരു സഹയാത്രികനായ ഒരാൾ ഈ ദൃശ്യങ്ങൾ പകർത്തിയത്. ടിക്ടോക്കിൽ ആയിരുന്നു ഈ ദൃശ്യങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് മറ്റ് സമൂഹ മാധ്യമങ്ങളിലും ഇത് പ്രചരിക്കുകയായിരുന്നു. വീഡിയോയിൽ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നുണ്ടെങ്കിലും മാതാപിതാക്കളുടെ മുഖം വ്യക്തമല്ല.

Also read: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റോഡ്രിഗസിന്റെ ഫിറ്റ്നസ് രഹസ്യം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഡയറ്റ്

കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലിനെ തുടർന്ന് രോഷാകുലനായ യാത്രക്കാരൻ ജീവനക്കാർക്ക് നേരെ അസഭ്യം പറയുന്നത് വീഡിയോയിൽ കാണാം. ഇയാൾ ഫ്ലൈറ്റ് അറ്റന്റർമാരോട് കുഞ്ഞിന്റെ കരച്ചിലിനെ കുറിച്ച് പരാതി പറയുന്നതായും ദേഷ്യം നിയന്ത്രിക്കാനാവാതെ ഇവർക്ക് നേരെ ആക്രോശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കൂടാതെ അസ്വസ്ഥനായ യാത്രക്കാരന്റെ അടുത്തിരിക്കുന്ന സ്ത്രീ ഇയാൾ പൊട്ടിത്തെറിക്കുന്നത് കണ്ട് തലയിൽ കൈ വച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

advertisement

advertisement

ഒടുവിൽ ഫ്ലൈറ്റ് ഫ്ലോറിഡയിൽ എത്തിയപ്പോൾ ജീവനക്കാരെ അസഭ്യം പറഞ്ഞ ഇയാളോട് ഫ്ലൈറ്റിൽ നിന്ന് ഇറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യാത്രക്കാരൻ അത് വിസമ്മതിക്കുകയും ഇയാൾ പോലീസുകാരോട് സാഹചര്യം വ്യക്തമാക്കുകയും ചെയ്തു. എങ്കിലും പോലീസ് ഉദ്യോഗസ്ഥർ ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. അതേസമയം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ സമ്മിശ്രങ്ങളായ പ്രതികരണങ്ങളാണ് ആളുകൾ രേഖപ്പെടുത്തുന്നത്. ചിലർ ഈ യാത്രക്കാരനെ വിമർശിക്കുമ്പോൾ മറ്റു ചിലർ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികരിക്കുന്നുണ്ട്.

advertisement

കുഞ്ഞിന്റെ കരച്ചിൽ കൈകാര്യം ചെയ്യാൻ കഴിയാത്ത മാതാപിതാക്കൾ കുട്ടിയുമായി പൊതു ഇടങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കുക എന്നായിരുന്നു ചിലരുടെ അഭിപ്രായം. “ഇതുകൊണ്ടാണ് വിമാനക്കമ്പനികൾ കുട്ടികളില്ലാത്ത വിമാനങ്ങൾ വാഗ്ദാനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നത്! ഇതിനായി വേണമെങ്കിൽ ഞാൻ അധിക പണം നൽകാമെന്നും ഒരാൾ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം മറ്റു ചിലർ കുഞ്ഞിന്റെ മാതാപിതാക്കളുടെ അവസ്ഥ മനസ്സിലാക്കിയും പ്രതികരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പ്രൊഫഷണലിസം കാണിച്ച തങ്ങളുടെ ക്രൂ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് സൗത്ത്‌വെസ്റ്റ് എയർലൈൻസും വിഷയത്തിൽ പ്രതികരിച്ചിരുന്നു. അതോടൊപ്പം തർക്കത്തിന് സാക്ഷിയാകേണ്ടി വന്ന മറ്റ് യാത്രക്കാരോട് എയർലൈൻ ക്ഷമാപണവും നടത്തിയിട്ടുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിമാനത്തിൽ കുഞ്ഞ് നിർത്താതെ കരഞ്ഞു; ജീവനക്കാരോട് പൊട്ടിത്തെറിച്ച് സഹയാത്രികൻ; വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories