രോഗ ലക്ഷണങ്ങളുമായി ആദ്യം ഒരു ഫിസിയോതെറാപ്പിസ്റ്റിനെയാണ് ഡെനെ ഫിർത്ത് കണ്ടത്. എന്നാൽ, ഇത് വെറും നിസാരമായ ലക്ഷണങ്ങൾ അല്ലെന്നും ഡെനെയ്ക്ക് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ (acute myeloid leukemia) ഉണ്ടെന്നും ഫിസിയോതെറാപ്പിസ്റ്റ് പറഞ്ഞു. ഉടനെ തന്നെ ഡെനെയെ ഒരു ജനറൽ പ്രാക്ടീഷണറുടെ അടുത്തേക്ക് അയക്കുകയും ചെയ്തു.
“രോഗം ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കുമെന്നും ഭയക്കേണ്ട കാര്യമില്ലെന്നും ഫിസിയെതെറാപ്പിസ്റ്റ് പറഞ്ഞിരുന്നു. 2019 സെപ്‌റ്റംബർ 4-ന് ഹാലംഷെയർ ടീച്ചിംഗ് ഹോസ്പിറ്റലിൽ വെച്ച് ഡെനെയുടെ രക്തപരിശോധന നടത്തി. അദ്ദേഹത്തിന് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ഉണ്ടെന്ന് അവിടെ വെച്ച് സ്ഥിരീകരിച്ചു”, ഡെനെ ഫിർത്തിന്റെ ഭാര്യ ഡയാൻ പറഞ്ഞു. ഈ വാർത്ത പലരെയും ഞെട്ടിച്ചെങ്കിലും, തന്റെ രോഗം ഭേദമാകുമെന്ന് ഡെനെയ്ക്ക് ഉറപ്പായിരുന്നു എന്നും ഡയാൻ പറയുന്നു.
advertisement
“ഡെനെ ആരോഗ്യവാനായിരുന്നു. അദ്ദേഹം ഞങ്ങളുടെ മകന്റെ ഫുട്ബോൾ ടീമിന്റെ പരിശീലകനായിരുന്നു. ഉള്ളിൽ വേദനയും ഭയവും ഉണ്ടായിരുന്നെങ്കിലും, രോഗം സുഖപ്പെടുത്താൻ കഴിയുമെന്നു തന്നെ ഞങ്ങൾ പ്രതീക്ഷിച്ചു”, ഡയാൻ കൂട്ടിച്ചേർത്തു. അധികം താമസിക്കാതെ തന്നെ, ഡെനെയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു. ഇതിനിടയിൽ, സ്റ്റെം സെൽ ട്രാൻസ്പ്ലാൻറിനായി, ഡയാൻ ഒരു ദാതാവിനെ തിരയുകയായിരുന്നു.
രോഗിയുടെ ശരീരത്തിലെ കാൻസർ കോശങ്ങൾ അഞ്ച് ശതമാനത്തിൽ താഴെ ആയാൽ മാത്രമേ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് നടത്താൻ സാധിക്കുകയുള്ളൂ. ദാതാവിനെ ലഭിച്ചെങ്കിലും, ഡെനെയുടെ ശരീരത്തിൽ 40 ശതമാനത്തിലധികം കാൻസർ കോശങ്ങളുണ്ടെന്ന് കണ്ടെത്തി. അതായത്, സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് മുന്നോട്ട് പോകാൻ ഡെനെക്ക് സാധിച്ചില്ല. കീമോതെറാപ്പിയുടെ മൂന്ന് സ്റ്റേജുകൾ കഴിഞ്ഞെങ്കിലും, കാൻസർ കോശങ്ങൾ കൂടുതലായതിനാൽ ഡെനെയുടെ അതിജീവന സാധ്യതകൾ മങ്ങി. ഒടുവിൽ 2020 ജൂലൈ 9-ന്, 48-ാം വയസിൽ അദ്ദേഹം മരണത്തിന് കീഴടങ്ങി.