ബെംഗളുരുവില്‍ നിന്ന് മുംബൈയിലേക്കുള്ള ഫ്ലൈറ്റ് യാത്രയാണ് മുടങ്ങിയതെന്ന് ആശിഷ് കച്ചോലിയ എന്ന യുവാവ് പറഞ്ഞു. താന്‍ താമസിക്കുന്നയിടത്ത് നിന്ന് ബെംഗളുരു എയര്‍പോര്‍ട്ടിലേക്ക് 1.45 മണിക്കൂറിനുള്ളില്‍ എത്താനാകും എന്നാണ് ഗൂഗിള്‍ മാപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ 3 മണിക്കൂറെടുത്താണ് താന്‍ എയര്‍പോര്‍ട്ടിലെത്തിയതെന്നും അപ്പോഴേക്കും തനിക്ക് ഫ്‌ളൈറ്റ് നഷ്ടമായി എന്നും ആശിഷ് പറഞ്ഞു.
'' ഗൂഗിള്‍ മാപ്പിലെ പിശക് കാരണം ബംഗളുരുവില്‍ നിന്നും മുംബൈയിലേക്കുള്ള ഫ്‌ളൈറ്റ് യാത്ര മുടങ്ങി. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്ക് ഒന്നേമുക്കാല്‍ മണിക്കൂറെടുക്കുമെന്നാണ് ഗൂഗിള്‍ മാപ്പില്‍ പറയുന്നത്. എന്നാല്‍ മൂന്ന് മണിക്കൂര്‍ എടുത്താണ് ഞാന്‍ എയര്‍പോര്‍ട്ടിലെത്തിയത്,'' ആശിഷ് പറഞ്ഞു.
advertisement
ആഗസ്റ്റ് 30നാണ് ആശിഷ് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഇതിനോടകം ആയിരക്കണക്കിന് പേരാണ് യുവാവിന്റെ പോസ്റ്റ് കണ്ടത്.
'ഗൂഗിള്‍ മാപ്പ് പ്രവചനങ്ങളെ വിശ്വസിക്കാന്‍ കഴിയാത്ത സ്ഥിതിയായിരിക്കുന്നു,'' ഒരാള്‍ കമന്റ് ചെയ്തു.
'' നിങ്ങള്‍ ബംഗളുരുവിനെയാണോ ഗൂഗിള്‍ മാപ്പിനെയാണോ കുറ്റം പറയുന്നത്? വ്യക്തമാക്കണം,'' എന്നൊരാള്‍ കമന്റ് ചെയ്തു. ഇതിനു മറുപടിയായി താന്‍ ഗൂഗിള്‍ മാപ്പിനെയാണ് ഉദ്ദേശിച്ചതെന്ന് കച്ചോലിയ പറഞ്ഞു.
'' യാത്ര സമയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് ബംഗളുരു നഗരത്തില്‍ കഴിയാന്‍ ബുദ്ധിമുട്ടാണ്,'' മറ്റൊരാള്‍ കമന്റ് ചെയ്തു.