സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി. മഹാരാഷ്ട്രയിലെ താനെയിൽ മീര റോഡ് പ്രദേശത്താണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പിങ്ക് ജേഴ്സി ധരിച്ച് ക്രിക്കറ്റ് ബാറ്റ് പിടിച്ചിരിക്കുന്ന ആൾ പന്ത് തട്ടുന്നതും സിക്സർ അടിക്കുന്നതും വീഡിയോയിൽ കാണാം. അടുത്ത പന്തടിക്കാൻ തയ്യാറെടുക്കുന്നതിനിടെ യുവാവ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുള്ള കളിക്കാർ ഓടിക്കൂടുന്നതും യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പക്ഷേ യുവാവ് പ്രതികരിക്കുന്നില്ല.
advertisement
മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. കൃത്യമായ മരണകാരണം കണ്ടെത്താൻ പോലീസ് കേസ് എടുത്ത് അന്വേഷിച്ചു വരികയാണെന്ന് എൻഡിടിവി റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 04, 2024 9:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സിക്‌സർ അടിച്ച് മരണത്തിലേക്ക്; ക്രിക്കറ്റ് കളിയ്ക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു