TRENDING:

പ്രതിവര്‍ഷം 25 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഫുഡ് ഡെലിവറി റൈഡറാകാന്‍ യുവാവ്‌ ഉപേക്ഷിച്ചു

Last Updated:

യുവാവിന്റെ സുഹൃത്ത് സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലായത്

advertisement
ജീവിക്കാനായി പണം അത്യന്താപേക്ഷിതമാണ്. അതിനാല്‍ തന്നെ ജോലിയും ആവശ്യമാണ്. ജോലി ചെയ്താല്‍ പണം ലഭിക്കുമെങ്കിലും സംതൃപ്തിയോടെ ജോലി ചെയ്യുകയെന്നത് വലിയ കാര്യമാണ്. ഇപ്പോഴിതാ സ്വന്തമായി ബിസിനസ് തുടങ്ങാൻ ഫുഡ് ഡെലിവറി റൈഡറായി ജോലി ചെയ്യുന്നതിന് പ്രതിവര്‍ഷം 25 ലക്ഷം രൂപ ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച യുവാവിന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. യുവാവിന്റെ തീരുമാനം അദ്ദേഹത്തിന്റെ കുടുംബത്തെ ഉള്‍പ്പെടെ എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇത്രയും നല്ല വരുമാനമുള്ള ഒരാള്‍ എന്തുകൊണ്ടാണ് ഇത്തരമൊരു അപകടകരമായ പാത തിരഞ്ഞെടുത്തതെന്ന് പലര്‍ക്കും മനസ്സിലായില്ല.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

യുവാവിന്റെ സുഹൃത്ത് സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സുഹൃത്തിന്റെ തീരുമാനത്തില്‍ അദ്ദേഹത്തിന്റെ കുടുംബം വളരെ അസ്വസ്ഥരായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. അടുത്ത വര്‍ഷം അദ്ദേഹത്തിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നതായും അടുത്തിടെ ഒരു പുതിയ കാര്‍ വാങ്ങിയിരുന്നതിനാല്‍ കൂടുതല്‍ സാമ്പത്തിക ഉത്തരവാദിത്വം ഉണ്ടായിരുന്നുവെന്നും കുറിപ്പില്‍ യുവാവ് പറഞ്ഞു.

എന്നാല്‍ തന്റെ സുഹൃത്തിന് വലിയ വ്യക്തമായ പദ്ധതിയുണ്ടായിരുന്നുവെന്നും യുവാവ് പറഞ്ഞു. സ്വന്തമായി എന്തെങ്കിലും ആരംഭിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അതിനായി കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പഠിക്കണമെന്ന് അദ്ദേഹത്തിന് തോന്നി.

advertisement

ജോലി ഉപേക്ഷിക്കാന്‍ കാരണം

കോളേജ് വിദ്യാര്‍ഥികളും ഓഫീസ് ജീവനക്കാരും താമസിക്കുന്ന തിരക്കേറിയ ഒരു പ്രദേശത്തിനടുത്താണ് തന്റെ സുഹൃത്ത് താമസിക്കുന്നതെന്ന് യുവാവ് തന്റെ പോസ്റ്റില്‍ പറഞ്ഞു. അവരെപ്പോലെ പലപ്പോഴും ഓണ്‍ലൈനില്‍ ഭക്ഷണം ഓഡര്‍ ചെയ്യുന്ന സ്വഭാവമുള്ള ആളുതന്നെയാണ് സുഹൃത്തെന്നും യുവാവ് പറഞ്ഞു. ആറ് മാസത്തെ സമ്പാദ്യം ഉപയോഗിച്ച് ഒരു ക്ലൗഡ് കിച്ചണ്‍ ആരംഭിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍, പണം മുടക്കുന്നതിന് മുമ്പ് തന്റെ നാട്ടിലുള്ളവര്‍ക്ക് എന്താണ് കഴിക്കാന്‍ ഇഷ്ടമെന്ന് മനസ്സിലാക്കാന്‍ യുവാവ് ആഗ്രഹിച്ചു.

advertisement

ഇത് മനസ്സിലാക്കാന്‍ സ്വിഗ്ഗിയിലും റാപ്പിഡോയിലും ഏതാനും ആഴ്ച ഡെലിവറി റൈഡറായി ജോലി ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. ഉപഭോക്താക്കളുടെ യഥാര്‍ത്ഥത്തിലുള്ള താത്പര്യം അടിസ്ഥാനമാക്കി ഭക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചു. ഇത്തരത്തില്‍ ആളുകള്‍ക്ക് താത്പര്യമുള്ള 12 തരം ഭക്ഷണസാധനങ്ങള്‍ അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ അനുസരിച്ച് മൂന്ന് മുതല്‍ നാല് മാസത്തിനുളഅളില്‍ തന്റെ അടുക്കള ലാഭം നല്‍കാന്‍ തുടങ്ങുമെന്നും അദ്ദേഹം കരുതുന്നു.

കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സമ്മിശ്ര പ്രതികരണം

advertisement

അദ്ദേഹം മികച്ചരീതിയില്‍ ഗവേഷണം നടത്തുകയും ആത്മവിശ്വാസം വിശ്വാസം പുലര്‍ത്തുകയും ചെയ്തുവെങ്കിലും കുടുംബം അദ്ദേഹത്തിന്റെ തീരുമാനത്തോട് ശക്തമായി വിയോജിച്ചു. കരിയര്‍ നശിപ്പിക്കുകയാണെന്ന ആശങ്കയില്‍ ലക്ഷ്യത്തില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ കളിയാക്കുകയും ചെയ്തു. ഡെലിവറി പാര്‍ട്ട്ണറായി ജോലി ചെയ്യുന്നതിനിടെ ലിഫ്റ്റ് ഉപയോഗിച്ചതിന് വാച്ച്മാന്‍മാരുടെ ശകാരം ഉള്‍പ്പെടെ കേള്‍ക്കുകയുണ്ടായി.

എന്നാല്‍ അദ്ദേഹം തന്റെ ലക്ഷ്യം പിന്തുടര്‍ന്നു. താന്‍ തന്റെ സുഹൃത്തിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നതായി പോസ്റ്റ് പങ്കുവെച്ച യുവാവ് പറഞ്ഞു. പദ്ധതി വിജയിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. കാരണം, തന്റെ സുഹൃത്ത് വളരെയധികം പ്രതിബദ്ധതയുള്ള ആളാണെന്നും നന്നായി ചിന്തിച്ചാണ് തീരുമാനമെടുത്തതെന്നും യുവാവ് വ്യക്തമാക്കി.

advertisement

പ്രതികരിച്ച് സോഷ്യല്‍ മീഡിയയും

എക്‌സില്‍ പങ്കുവെച്ച പോസ്റ്റിന് നിരവധി പേരാണ് പ്രതികരണം അറിയിച്ചത്. ഒട്ടേറെപ്പേർ യുവാവിനെ അഭിനന്ദിച്ചു. റിസ്‌ക് ഏറ്റെടുത്ത് യഥാര്‍ത്ഥത്തിലുള്ള വിപണി തിരിച്ചറിയുന്നതിന് ഗവേഷണം നടത്തിയതിന് പലരും അദ്ദേഹത്തെ പ്രശംസിച്ചു.

യുവാവിന്റെ ദീര്‍ഘകാല കാഴ്ചപ്പാടുകളെ ഒട്ടേറെപ്പേര്‍ പ്രശംസിച്ചു. ''ജോലിയില്‍ തുടര്‍ന്നാല്‍ 60 വയസ്സ് എത്തുമ്പോഴേക്കും തന്റെ ബിസിനസ് പരീക്ഷിച്ചുനോക്കാത്തത്തിന് അദ്ദേഹത്തിന് കുറ്റബോധം തോന്നിയേക്കാം. എന്നാല്‍ അടുത്ത 3-4 വര്‍ഷത്തേക്ക് ക്ലൗഡ് കിച്ചണ്‍ പരീക്ഷിക്കാവുന്നതാണ്. അത് വിജയച്ചില്ലെങ്കില്‍ കൂടി അദ്ദേഹത്തിന് കോര്‍പ്പറേറ്റ് ജോലിയില്‍ തിരികെ കേറാനും കഴിയും,'' മറ്റൊരാള്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതാണ് യഥാര്‍ത്ഥ സംരംഭകത്വം എന്ന് മറ്റൊരാള്‍ വിശേഷിപ്പിച്ചു. ഇത് എടുക്കാന്‍ ബുദ്ധിമുട്ടുള്ള തീരുമാനമാണെന്ന് മറ്റൊരാള്‍ പറഞ്ഞു. എന്നാല്‍, വളരെയധികം ശ്രദ്ധിക്കപ്പെടുന്നതാണെന്നും ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രതിവര്‍ഷം 25 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഫുഡ് ഡെലിവറി റൈഡറാകാന്‍ യുവാവ്‌ ഉപേക്ഷിച്ചു
Open in App
Home
Video
Impact Shorts
Web Stories