ലോങ് ബീച്ചിലെ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദം നേടുമ്പോൾ ജോസഫ് വാൽഡെസിന് പ്രായം 62. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സഹിതം കോളേജിന്റെ മൈക്രോ ബ്ലോഗ്ഗിങ് സൈറ്റിൽ ആ അവിശ്വസനീയ ജീവിതം പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. കാലിഫോർണിയയിലെ ഫൗണ്ടെയ്ൻ വാലിക്കാരനായ ജോസഫ് ദുശ്ശീലത്തിന്റെ ഫലമായി തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും ചെലവിട്ടത് അഴികൾക്കുള്ളിലാണ്.
Also Read- Gold Price Today| സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം
advertisement
ലഹരിയോടുള്ള അടങ്ങാത്ത ഭ്രമമാണ് അദ്ദേഹത്തെ ഒരു തടവുകാരനാക്കിയത്. തന്നെപോലെയുള്ളവരെ പറ്റിയുള്ള സമൂഹ ധാരണകൾ തിരുത്തുകയായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റിന്റെ ലക്ഷ്യം. 3.67 ജിപിഎ സ്കോറോടെ അതി പ്രഗത്ഭരായ വിദ്യാർത്ഥികൾക്കു നൽകുന്ന പ്രസിഡന്റ്സ് ഓണർ ലിസ്റ്റ് നേടിയാണ് അദ്ദേഹം അവസാന രണ്ട് സെമസ്റ്ററുകൾ പൂർത്തിയാക്കിയത്. ഡിൻസ് ലിസ്റ്റ് ബഹുമതിയും അദ്ദേഹം സ്വന്തമാക്കി.
അദ്ദേഹത്തിന്റെ നേട്ടങ്ങൾ സമൂഹം കൽപ്പിച്ച് കൊടുത്തിട്ടുള്ള വാർപ്പുമാതൃകകൾ തകർക്കാൻ സഹായിച്ചതായി യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ലിബറൽ ആർട്ട് സാക്ഷ്യപ്പെടുത്തുന്നു. മുൻപ് തടവിൽ കഴിഞ്ഞവരെ പറ്റിയുള്ള സമൂഹത്തിന്റെ മുൻധാരണകളെയും മോശം ചിന്തകളെയും തകർത്തെറിയാൻ അദ്ദേഹത്തിന്റെ ഈ ചരിത്ര വിജയം സഹായിച്ചെന്നും അവർ പറയുന്നു.
Also Read- മുട്ട-തക്കാളി സാലഡ്: ശരീര ഭാരം കുറയ്ക്കാൻ നിങ്ങൾ തേടിക്കൊണ്ടിരിക്കുന്ന വിഭവം ഇതാണ്
ആർക്കും വേണ്ടാത്ത സമയത്ത് സാൽവേഷൻ ആർമിയുടെ പുനരധിവാസ കേന്ദ്രത്തിൽ ചേർന്ന വാൽഡെസ് ഇന്ന് ലഹരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് 2800 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. "സിറിഞ്ചുകളിൽ നിന്നാണ് എനിക്ക് രക്ഷപ്പെടേണ്ടിയിരുന്നത്. 38 വർഷത്തോളെ ഹെറോയിൻ അടിമയായി ജീവിതം നശിപ്പിച്ചു, സാൽവേഷൻ ആർമി തന്റെ ജീവിതം രക്ഷിച്ചു" അദ്ദേഹം പറയുന്നു.
ട്വിറ്ററിൽ വിവിധ ആളുകൾ അദ്ദേഹത്തിന്റെ യാത്ര പ്രചോദനകരമാണെന്ന് ട്വീറ്റ് ചെയ്യുന്നു.
തന്റെ അമ്മയ്ക്ക് ഇന്ന് തന്നെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് മാത്രമാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം എബിസി 7 നോട് പറഞ്ഞു. ഡ്രഗ് അഡിക്ടായ, ക്രിമിനലായ, തടവുകാരനായ തന്റെ മകനെ കണ്ടുകൊണ്ടാണ് അവർ ലോകത്തോട് വിടപറഞ്ഞത്. ദുശ്ശീലം വലഡെസിനെ കയറിക്കിടക്കാൻ ഒരിടം പോലും ഇല്ലാത്തവനാക്കി മാറ്റിയിരുന്നു. അയാളുടെ വികൃതമായ ഭൂതകാലത്തിന് ശേഷം വലഡെസ് സാമൂഹ്യശാസ്ത്രത്തെ തന്നെ തന്റെ പ്രധാന വിഷയമായി തെരഞ്ഞെടുത്ത് ബിരുദം നേടി. ബിരുദധാരിയാക്കിയ അതേ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം ആരംഭിക്കാനും അതിനുള്ള അംഗീകാരത്തിനുമായുമുള്ള കാത്തിരിപ്പിലാണ് ഈ ഹീറോ ഇപ്പോൾ.