മുട്ട-തക്കാളി സാലഡ്: ശരീര ഭാരം കുറയ്ക്കാൻ നിങ്ങൾ തേടിക്കൊണ്ടിരിക്കുന്ന വിഭവം ഇതാണ്
- Published by:Rajesh V
- news18-malayalam
Last Updated:
സ്വന്തം ശരീര പോഷണത്തിനായുള്ള ഭക്ഷണക്രമം വികസിപ്പിക്കണം. ഈ ചിന്തയോടെ ചുറ്റുമൊന്ന് കണ്ണോടിച്ചാൽ എളുപ്പം ലഭ്യമാവുന്നതും ലളിതവുമായ പഴങ്ങളും പച്ചക്കറികളും നിങ്ങൾക്ക് കാണാനാകും.
advertisement
ഭാരം കുറയ്ക്കുക എന്നത് അത്യധികമായ അധ്വാനം ആവശ്യപ്പെടുന്ന ഒരു നീണ്ട പ്രക്രിയ തന്നെയാണ്. നിങ്ങളുടെ മാറ്റം മറ്റൊരാളുടേതുമായി താരതമ്യപ്പെടുത്താൻ തുടങ്ങിയാൽ മിക്കവാറും നിരാശയാകും ഫലം. സ്ഥായിയായ ശരീര ഭാരവും ആരോഗ്യവുമാണ് നിങ്ങൾ ലക്ഷ്യം വെക്കുന്നതെങ്കിൽ ഈ ലക്ഷ്യത്തിൽ നിന്നും നിരന്തരമായി നിങ്ങളെ പുറകോട്ട് വലിപ്പിക്കുന്ന ആഹാര ശീലങ്ങളെ മാറ്റി നിർത്തേണ്ടതുണ്ട്.
advertisement
സ്വന്തം ശരീര പോഷണത്തിനായുള്ള ഭക്ഷണക്രമം വികസിപ്പിക്കണം. ഈ ചിന്തയോടെ ചുറ്റുമൊന്ന് കണ്ണോടിച്ചാൽ എളുപ്പം ലഭ്യമാവുന്നതും ലളിതവുമായ പഴങ്ങളും പച്ചക്കറികളും നിങ്ങൾക്ക് കാണാനാകും. തക്കാളിയും മുട്ടയും ഉൾപ്പെടെ ലളിതവും താരതമ്യേന തുച്ഛവും സുലഭവുമായ ഭക്ഷ്യ വസ്തുക്കൾ കണ്ടെത്താനും യഥാവിധി ഉപയോഗപ്പെടുത്താനും സാധിക്കുമെങ്കിൽ കൂടുതൽ സാധനങ്ങൾ അന്വേഷിച്ച് സമയവും പണവും കളയേണ്ടതില്ല.
advertisement
തക്കാളിയും മുട്ടയും ആയാസരഹിതമായി ലഭ്യമാവുന്നതും പോഷകസമൃദ്ധവുമാണ്. മുട്ട പുഴുങ്ങുക എന്നത് സമായമെടുക്കുന്ന ഒന്നല്ല. തക്കാളി ആണെങ്കിൽ വേവിക്കാതെയും കഴിക്കാവുന്നതാണ്. ഇവ ചേർന്നുള്ള വിഭവങ്ങൾ നിരവധിയാണ്. ഇവയിൽ പലതിനും വേണ്ടി നിങ്ങൾ അടുക്കളയിൽ ചിലവിടേണ്ട സമയം തുച്ഛമാണ് എന്നതാണ് മറ്റൊരു കാര്യം. നിരവധി കാരണങ്ങളാൽ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു വിഭവമാണ് ടൊമാറ്റോ എഗ്ഗ് സാലഡ്.
advertisement
advertisement
advertisement