TRENDING:

രാത്രി വെളുക്കോളം മൊബൈലിലൂടെ ഈ ദുശീലം പതിവായി; ജോലിയിൽ വൈകിയെത്തുന്ന മിടുക്കന് നല്ല ശമ്പളമുള്ള പണി പോയി

Last Updated:

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഉയര്‍ന്ന ശമ്പളമുള്ള വര്‍ക് ഫ്രം ഹോം ജോലിയാണ് യുവാവിന് നഷ്ടമായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാത്രിമുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഈ ശീലത്തിന്റെ പേരില്‍ താന്‍ സ്വപ്‌നം കണ്ട ഉയര്‍ന്ന ശമ്പളമുള്ള ജോലി നഷ്ടമായ അനുഭവം വെളിപ്പെടുത്തി ഒരു യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. രാത്രിയേറെ വൈകിയും സോഷ്യല്‍ മീഡിയയില്‍ താന്‍ സ്‌ക്രോള്‍ ചെയ്തിരുന്നുവെന്നും അതുകാരണം ഉറക്കം നഷ്ടപ്പെടുകയും ചെയ്തുവെന്നും യുവാവ് പറഞ്ഞു. റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് യുവാവ് തന്റെ മനസുതുറന്നത്.
News18
News18
advertisement

രാത്രിയിലെ ഈ ശീലം കാരണം ചില ദിവസങ്ങളില്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകാറുണ്ടായിരുന്നു. വര്‍ക് ഫ്രം ഹോം ജോലിയായിരുന്നു തനിക്ക് ലഭിച്ചിരുന്നത്. ഉയര്‍ന്ന ശമ്പളവുമുണ്ടായിരുന്നു. എന്നാല്‍ വൈകി ജോലിയ്ക്ക് കയറുന്നത് മാനേജരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാര്യങ്ങള്‍ വഷളായതെന്ന് യുവാവ് പറഞ്ഞു.

സത്യാവസ്ഥ വ്യക്തമാക്കണമെന്ന് മാനേജര്‍ പറഞ്ഞു. ഇതോടെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് കൃത്യസമയത്ത് ജോലി തുടങ്ങാന്‍ കഴിയാത്തതെന്ന് യുവാവ് പറഞ്ഞു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ കമ്പനി തയ്യാറായില്ല. വൈകാതെ തന്നെ ജോലിയില്‍ നിന്നും തന്നെ പുറത്താക്കിയെന്നും യുവാവ് വ്യക്തമാക്കി.

advertisement

'' ഞാനൊരു വിഡ്ഢിയാണ്. എന്നെ ജോലിയില്‍ നിന്നും പുറത്താക്കി. ഒരുപാട് കാത്തിരിപ്പിനൊടുവിലാണ് ഉയര്‍ന്ന ശമ്പളമുള്ള ഒരു വര്‍ക് ഫ്രം ഹോം ജോലി ലഭിച്ചത്. എന്നാല്‍ രാത്രിയേറെ വൈകിയും ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്നു. ഈ ശീലം കാരണം രാവിലെ വൈകിയെഴുന്നേല്‍ക്കുന്നത് പതിവായി,'' യുവാവ് റെഡ്ഡിറ്റിലെഴുതി.

ഈ ശീലമാണ് തന്റെ ജോലി നഷ്ടപ്പെടാന്‍ കാരണമെന്ന് യുവാവ് പറഞ്ഞു. ഈ ജോലി തനിക്ക് പറ്റിയത് ആയിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം എയര്‍ലൈന്‍, ഓട്ടോമോട്ടീവ് വ്യവസായത്തിലാണ് തനിക്ക് താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

advertisement

നിരവധി പേരാണ് യുവാവിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.'' ജോലിസ്ഥലത്ത് എത്താന്‍ 40 മിനിറ്റോളം യാത്ര ചെയ്യേണ്ടി വന്ന ഒരാളെ എനിക്ക് അറിയാം. ജോലി തുടങ്ങുന്നതിന് 5-10 മിനിറ്റ് മുമ്പ് എങ്കിലും അയാള്‍ അവിടെ എത്തുമായിരുന്നു. പിന്നീട് അവര്‍ ഓഫീസിന് അടുത്ത് വീടെടുത്ത് താമസിച്ചു. ഇതോടെ സ്ഥിരമായി വൈകിയെത്താന്‍ തുടങ്ങി,'' ഒരാള്‍ പറഞ്ഞു.

'' വര്‍ക് ഫ്രം ഹോം ആയിരുന്നിട്ടും ജോലിയ്ക്ക് വൈകിയെത്തുന്ന ഒരാളെ എനിക്ക് അറിയാമായിരുന്നു. ഒരുപാട് കാരണങ്ങളാണ് അവര്‍ ഇതിന് പറഞ്ഞത്. പിന്നീട് പെര്‍ഫോര്‍മന്‍സ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരുമാസത്തോളം അവര്‍ക്ക് ഓഫീസില്‍ വന്ന് ജോലി ചെയ്യേണ്ടി വന്നു,'' മറ്റൊരാള്‍ കമന്റ് ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'' ഓഫീസ് ജോലിയോട് താല്‍പ്പര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം വൈകി എഴുന്നേല്‍ക്കാനും കാരണം അതുതന്നെയാണ്. നമ്മളില്‍ ഭൂരിഭാഗവും നമ്മുടെ ജോലിയെ വെറുക്കുന്നു. എന്നിട്ടും ജോലി ചെയ്യുന്നത് നമുക്ക് ഇഷ്ടമുള്ള മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ്,'' ഒരാള്‍ റെഡ്ഡിറ്റില്‍ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
രാത്രി വെളുക്കോളം മൊബൈലിലൂടെ ഈ ദുശീലം പതിവായി; ജോലിയിൽ വൈകിയെത്തുന്ന മിടുക്കന് നല്ല ശമ്പളമുള്ള പണി പോയി
Open in App
Home
Video
Impact Shorts
Web Stories