സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് യുവാവ് ഇക്കാര്യം വിശദീകരിക്കുന്നത്. ദുബായില്‍ നിന്ന് അബുദാബിയിലേക്ക് സഞ്ചരിക്കുകയായിരുന്നു ഇദ്ദേഹം. 110-115 കിലോമീറ്റര്‍ സ്പീഡിലാണ് താന്‍ വാഹനോടിച്ചിരുന്നതെന്നും ഇയാള്‍ പറയുന്നുണ്ട്.
തനിക്ക് ലഭിച്ച പിഴയുടെ സ്‌ക്രീന്‍ഷോട്ടും ഇദ്ദേഹം പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തു. വേഗതപരിധിയ്ക്ക് താഴെ വാഹനമോടിക്കുന്നതിന് പിഴയിടാക്കുമെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ഇയാള്‍ പറയുന്നു. ദുബായില്‍ തിരിച്ചെത്തുന്നതുവരെ പിഴ ഈടാക്കുന്നത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു. കനത്ത സാമ്പത്തികഞെരുക്കത്തിലാണ് താനെന്നും അതിനാല്‍ പിഴയടയ്ക്കാന്‍ സുമനസുകള്‍ സഹായിക്കണമെന്നും ഇയാള്‍ പോസ്റ്റില്‍ കുറിച്ചു.
advertisement
'' എനിക്ക് ഈ നിയമത്തെപ്പറ്റി അറിയില്ലായിരുന്നു. വേഗതകുറച്ച് വാഹനമോടിക്കുന്നതിനും പിഴയീടാക്കുമെന്ന് അറിയില്ലായിരുന്നു. രാവിലെ അബുദാബിയിലേക്ക് പോയ ഞാന്‍ രാത്രിയാണ് മടങ്ങിയത്. വീട്ടിലെത്തുന്നത് വരെ പിഴ സംബന്ധിച്ച അറിയിപ്പുകളൊന്നും കിട്ടിയില്ല. പിഴ സംബന്ധിച്ച അറിയിപ്പ് രാവിലെ ലഭിച്ചിരുന്നെങ്കില്‍ തിരിച്ച് ദുബായിലേക്കുള്ള യാത്രയില്‍ ഞാന്‍ അക്കാര്യം ശ്രദ്ധിക്കുമായിരുന്നു. എന്റെ ഭാഗത്താണ് തെറ്റ് എന്ന് എനിക്കറിയാം. എന്നാല്‍ ഒരു മുന്നറിയിപ്പ് പോലുമില്ലാതെ പിഴ ചുമത്തുന്നത് ശരിയായില്ല,'' എന്ന് ഇദ്ദേഹം റെഡ്ഡിറ്റില്‍ കുറിച്ചു.
എന്നാല്‍ ഇദ്ദേഹത്തെ വിമര്‍ശിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഇയാള്‍ അര്‍ഹിക്കുന്ന ശിക്ഷയാണ് ലഭിച്ചത്. വേഗതപരിധിയെപ്പറ്റി പറയുന്ന സൈന്‍ബോര്‍ഡുകള്‍ എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ടെന്നും പതുക്കെ വാഹനമോടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മറ്റ് പാതകളില്‍ വാഹനമോടിക്കണമെന്ന് ഒരാള്‍ കമന്റ് ചെയ്തു.
അതിവേഗപാതയില്‍ ആളുകള്‍ നിശ്ചിത വേഗതപരിധിയ്ക്ക് താഴെ വാഹനമോടിക്കുന്നത് അവസാനിപ്പിക്കണമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ഇത്തരത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ ഇനിയും പിഴ ചുമത്തണമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.