അടുത്തമാസമാണ് അഭിഷേകിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് മുത്തശ്ശിയ്ക്ക് അസുഖം മൂര്‍ച്ഛിച്ചത്. തന്റെ വിവാഹം കാണണമെന്ന് മുത്തശ്ശി പറഞ്ഞുവെന്നും അതുകൊണ്ടാണ് വിവാഹം ആശുപത്രിയില്‍ വെച്ച് നടത്തിയതെന്നും യുവാവ് പറഞ്ഞു.
ഇക്കാര്യം വധുവിന്റെ വീട്ടുകാരെയും അറിയിച്ചു. അഭിഷേകിന്റെ തീരുമാനത്തെ അവരും പിന്തുണച്ചു. തുടര്‍ന്ന് ആശുപത്രിയ്ക്ക് അടുത്തുള്ള ഒരു ശിവക്ഷേത്രത്തില്‍ വെച്ച് വിവാഹച്ചടങ്ങുകള്‍ നടത്തി. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം നവദമ്പതികള്‍ നേരെ മുത്തശ്ശിയുടെ അടുത്തെത്തി അനുഗ്രഹം വാങ്ങി. മുത്തശ്ശിയുടെയും ചെറുമകന്റെയും വൈകാരികനിമിഷങ്ങള്‍ ആശുപത്രിയില്‍ കൂടിനിന്നവരുടെ കണ്ണുനിറച്ചു.
advertisement
എന്നാല്‍ നവദമ്പതികളെ അനുഗ്രഹിച്ച് രണ്ട് മണിക്കൂറിന് ശേഷം മുത്തശ്ശി ലോകത്തോട് വിടപറഞ്ഞു. മുത്തശ്ശിയുടെ അവസാന ആഗ്രഹം സാധിച്ചുകൊടുത്ത അഭിഷേകിനെ നിരവധി പേര്‍ അഭിനന്ദിക്കുകയും ചെയ്തു. ഇവരുടെ കഥ ഇപ്പോള്‍ ആശുപത്രിയിലെ പ്രധാനചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.