രണ്ടു പേരോടും തുല്യ സ്നേഹമുള്ള ജിമ്മിക്ക് ജീവിതത്തിൽ വലിയൊരു ആഗ്രഹമുണ്ട്. ഇരുവരും ഒന്നിച്ച് ഗർഭിണികളാകണം. ആഗ്രഹം ഭാര്യമാരോട് പ്രകടിപ്പിച്ചപ്പോൾ അവർക്കും പൂർണ സമ്മതം. യൂട്യൂബിലും താരമാണ് മൂന്ന് പേരും. നിരവധി സബ്സ്ക്രൈബേർസാണ് ഇവരുടെ യൂട്യൂബ് ചാനലിനുള്ളത്.
യൂട്യൂബ് വീഡിയോയിലാണ് ജിമ്മി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. ഭാവിയില്‍ കുഞ്ഞുങ്ങളുണ്ടാവുമോയെന്നാണ് മൂവരും കൂടിയുള്ള വീഡിയോയിൽ സമ്മർ ചോദിച്ചത്. ഉണ്ടാകുമെന്ന് ജിമ്മിയും ചാച്ചയും സമ്മതിച്ചു. രണ്ടു പേരും ഒരേസമയം ഗര്‍ഭിണിയാവണമെന്നാണ് ആഗ്രഹമെന്ന് ജിമ്മി പറഞ്ഞു.
advertisement
അൽപ്പം കഠിനാധ്വാനം വേണ്ട കാര്യമാണെങ്കിലും താൻ അതിന് തയ്യാറാണെന്നായിരുന്നു ജിമ്മിയുടെ മറുപടി.
You may also like:50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ് വിറ്റ് ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ
ജിമ്മിയുടെ ജീവിതത്തിലേക്ക് ആദ്യം കടന്നു വരുന്നത് ചാച്ചയാണ്. ഹൈ സ്കൂൾ പഠനകാലം മുതൽ സുഹൃത്തുക്കളാണ് ജിമ്മിയും ചാച്ചയും. 2009 മുതൽ ഇരുവരും പ്രണയത്തിലാണ്. അതു കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷമാണ് ജിമ്മി സമ്മറിനെ പരിചയപ്പെടുന്നത്. സമ്മറിനെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതിൽ ചാച്ചയ്ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. 2012 മുതൽ മൂവരും ഒന്നിച്ചാണ്.
You may also like:യുവതിയെ ഭീഷണിപ്പെടുത്തി നവജാത ശിശുവിനെ 55,000 രൂപയ്ക്ക് വിറ്റു; സർക്കാർ ഡോക്ടറും നഴ്സുമാരും അറസ്റ്റിൽ
2018 ൽ മൂന്നു പേരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. 2019 ൽ ഏപ്രിലിൽ ആയിരുന്നു മൂന്ന് പേരുടേയും ഔപചാരിക വിവാഹ നിശ്ചയം. ഒരു രത്നക്കല്ല് രണ്ടായി മുറിച്ച് രണ്ട് മോതിരങ്ങളിൽ പതിച്ച് ജിമ്മി ചാച്ചയുടേയും സമ്മറിന്റേയും വിരലിൽ അണിഞ്ഞു. ആറ് മാസത്തിന് ശേഷം ഡിസംബറിലായിരുന്നു ജിമ്മി രണ്ട് കാമുകിമാരേയും വിവാഹം ചെയ്യുന്നത്. പക്ഷേ, രണ്ട് ഭാര്യമാരെ സ്വീകരിക്കുന്നതിൽ എതിർപ്പുണ്ടായിരുന്ന ജിമ്മിന്റെ കുടുംബം വിവാഹത്തിൽ പങ്കെടുത്തില്ല. എന്നാൽ ചാച്ചയുടേയും സമ്മറിന്റേയും ബന്ധുക്കൾ വിവാഹത്തിൽ സജീവമായി പങ്കെടുത്തു.
രണ്ടു ഭാര്യമാർക്കൊപ്പമുള്ള കുടുംബ ജീവിതം സുഖമമായി മുന്നോട്ടുപോകുന്നുവെന്ന് ജിമ്മി പറയുന്നു. തങ്ങളെല്ലാം സ്ത്രീകളിൽ ആകൃഷ്ടരാണെന്നും താത്പര്യമുള്ള സ്ത്രീകളുണ്ടെങ്കിൽ കുടുംബം വിപുലീകരിക്കാൻ ഒരുക്കമാണെന്നുമാണ് ജിമ്മിയുടെ നയം.