ജീവനക്കാരന് കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിന് അവസരം നല്‍കുമെന്ന് അവകാശപ്പെട്ട ഈ കമ്പനി ഇദ്ദേഹത്തിന്റെ ജോലിഭാരവും ഉത്തരവാദിത്തങ്ങളും കുറച്ചു. അതോടൊപ്പം തന്നെ ശമ്പളത്തിലും കാര്യമായ കുറവ് വരുത്തിയെന്നാണ് ജീവനക്കാരന്‍ പറയുന്നത്. കമ്പനിയുടമ അയച്ച ഇമെയില്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ജീവനക്കാരന്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ചിരുന്നു.
'' സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കുറയ്ക്കുകയാണ്. നിങ്ങളുടെ പദവിയില്‍ വ്യത്യാസമൊന്നും വരുത്തുന്നില്ല. എന്നാല്‍ വളരെ കുറച്ച് ജോലി മാത്രമെ നിങ്ങള്‍ക്ക് ചെയ്യേണ്ടിവരികയുള്ളു. അതിനാല്‍ അതിന് അനുസൃതമായി നിങ്ങളുടെ ശമ്പളവും കുറയ്ക്കുന്നു,'' എന്നാണ് ജീവനക്കാരന് ലഭിച്ച ഇമെയില്‍ സന്ദേശം.
advertisement
പുതുക്കിയ ശമ്പളത്തിന്റെ വിവരങ്ങള്‍ ഡാഷ്‌ബോര്‍ഡില്‍ ലഭിക്കുമെന്നും ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. ഈ സ്‌ക്രീന്‍ഷോട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നിരവധി പേര്‍ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്യുകയും ചെയ്തു.
'' നിങ്ങള്‍ക്ക് കമ്പനിയുമായി തൊഴില്‍ കരാര്‍ ഉണ്ടോ? എനിക്കും ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ട്. എനിക്ക് ലഭിച്ച കരാറില്‍ ഞാന്‍ ഒപ്പിടാന്‍ വിസമ്മതിച്ചിരുന്നു. പിന്നീട് ഒത്തുതീര്‍പ്പിലൂടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്,'' എന്ന് ഒരാള്‍ കമന്റ് ചെയ്തു.
'' നിങ്ങളെ പിരിച്ചുവിടാനാണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു. അതോ നിങ്ങള്‍ രാജി വെയ്ക്കാനായി അവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതാണോ?,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
'' പിരിച്ചുവിടലിനുള്ള സൂചനയാണിത്. നിങ്ങള്‍ക്ക് തരാന്‍ അവരുടെ കൈയില്‍ പണമില്ലെന്ന് തോന്നുന്നു. ഈ കമ്പനിയില്‍ അധികം നാള്‍ നിങ്ങള്‍ക്ക് നില്‍ക്കാന്‍ സാധിക്കില്ല. ഒന്നുകില്‍ രാജി വെയ്ക്കണം. അല്ലെങ്കില്‍ അവര്‍ നിങ്ങളെ പിരിച്ചുവിടുന്നവരെ ജോലി ചെയ്യേണ്ടിവരും,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.